HOME
DETAILS
MAL
തൃശൂര്‍, പാലക്കാട് മലയോരമേഖലയില്‍ നേരിയ ഭൂചലനം
backup
August 19 2021 | 04:08 AM
തൃശൂര്‍/പാലക്കാട്: ജില്ലകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. തൃശൂര്‍ ചിമ്മിനി, പാലപ്പിള്ളി, വേലൂപ്പാടം, പൗണ്ട് മേഖലകളിലും പാലക്കാട് കിഴക്കഞ്ചേരിയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ചിമ്മിനിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.40നാണ് വലിയ ശബ്ദത്തോടെ ഭൂമികുലുങ്ങിയത്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തിന്റെ തീവ്രത 3.3 ആണ്. പീച്ചി-വാഴാനി വനമേഖലയ്ക്കുള്ളിലാണ് പ്രഭവകേന്ദ്രം. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍നിന്ന് 9.8 കിലോമീറ്റര്‍ അകലെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."