'കരിയര്‍ അവസാനിപ്പിക്കാന്‍ ശരിയായ സമയം ഇതാണെന്ന് തോന്നുന്നു' കളി മതിയാക്കി ഹസാഡ്
'കരിയര്‍ അവസാനിപ്പിക്കാന്‍ ശരിയായ സമയം ഇതാണെന്ന് തോന്നുന്നു' കളി മതിയാക്കി ഹസാഡ്
ബ്രസല്‍സ്: ബല്‍ജിയം ഫുട്‌ബോള്‍ താരം ഏഡന്‍ ഹസാഡ് വിരമിച്ചു. 32-ാം വയസ്സിലാണ് ചെല്‍സിയുടേയും റയല്‍ മഡ്രിഡിന്റെയും മുന്‍ താരമായ ഹസാഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയര്‍ അവസാനിപ്പിക്കാന്‍ ശരിയായ സമയം ഇതാണെന്നു കരുതുന്നതായി ഹസാഡ് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. റയല്‍ മഡ്രിഡ് വിട്ട ശേഷം താരം ഫ്രീ ഏജന്റായി തുടരുകയായിരുന്നു.
സ്വയം കേള്‍ക്കുകയും കൃത്യസമയത്ത് നിര്‍ത്തുകയും ചെയ്യണം. 16 വര്‍ഷത്തിനും 700 മത്സരങ്ങള്‍ക്കും ശേഷം പ്രഫഷണല്‍ ഫുട്‌ബോള്‍ താരമെന്ന നിലയില്‍ എന്റെ കരിയര്‍ അവസാനിപ്പിക്കുകയാണ്. കരിയറില്‍ മികച്ച മാനേജര്‍മാരുടെയും പരിശീലകരുടെയും താരങ്ങളുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. ഞാന്‍ കളിച്ചിട്ടുള്ള ടീമുകളോടെല്ലാം നന്ദി അറിയിക്കുന്നു. ഹസാഡ് വ്യക്തമാക്കി.
നാലു വര്‍ഷം മുന്‍പ് ചെല്‍സി വിട്ട് റയലില്‍ ചേര്‍ന്ന ഹസാഡിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ചെല്‍സിയില്‍ 352 മത്സരങ്ങളില്‍നിന്ന് 110 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫുട്‌ബോള്‍ കളി നിര്‍ത്തിയെങ്കിലും ഹസാഡ് ഉപദേശകന്റെ റോളിലോ, പരിശീലകനായോ ഏതെങ്കിലും ക്ലബ്ബില്‍ ചേരുമോയെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."