HOME
DETAILS

നല്ലോണം ശ്രദ്ധിച്ചോണം

  
backup
August 19 2021 | 05:08 AM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%82-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%a3%e0%b4%82

 

കൊവിഡ് കാലമാണെങ്കിലും ഓണം ആഘോഷിക്കാതിരിക്കില്ല. വീടിന്റെ അകത്തളങ്ങളില്‍ അതു കെങ്കേമമാകുമെന്നുറപ്പ്. കാണം വിറ്റും ഓണമുണ്ണണം എന്ന് ചൊല്ല്.
കൊവിഡ് കാലമായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കളുടെ ഇറക്കുമതി ഇക്കുറിയും കുറഞ്ഞു. ഒരു കണക്കിന് അതു നന്നായി. ഓണപ്പൂക്കളം നാട്ടുപൂക്കള്‍ കൊണ്ടു സമൃദ്ധമായി. അതിനുവേണ്ടി തൊടിയിലും പറമ്പിലും പൂക്കള്‍തേടി നടന്നതും നല്ല കാര്യം.
അത്തം പത്തോണം എന്നാണ് ചൊല്ല്. പക്ഷേ ഓണം പ്രധാനമായും അഞ്ചു ദിവസമാണ്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ,പൂരോരുട്ടാതി എന്നിങ്ങനെ അഞ്ചു ദിവസങ്ങള്‍.

ഒന്നാം ഓണം ഇടിച്ചും പൊടിച്ചും
രണ്ടാം ഓണം ഉണ്ടും ഉറങ്ങിയും
മൂന്നാം ഓണം മുക്കിയും മൂളിയും
നാലാം ഓണം നക്കീം പെറുക്കീം
അഞ്ചാം ഓണം പഞ്ചാമൃതം
എന്നിങ്ങനെ ഈ അഞ്ചോണങ്ങളെ വിശേഷിപ്പിക്കാറുമുണ്ട്.
ഓണത്തിന്റെ ഐതീഹ്യപ്പെരുമയില്‍ മഹാബലിയുടെ കഥയ്ക്കു തന്നെയാണ് പ്രചാരം. എങ്കിലും ഓണം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ഉത്സവമാണെന്നും കരുതുന്നവരുണ്ട്. മലയാള വര്‍ഷത്തിന്റെ ആരംഭമാണ് ചിങ്ങം. ഓണം കൊണ്ടാടുന്നതും ചിങ്ങത്തില്‍. അതുകൊണ്ട് ഓണം ആണ്ടുപിറവിയുടെ ആഘോഷമാണെന്നാണ് ഒരു വിഭാഗം. എന്നാല്‍ ഓണം ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന അഭിപ്രായമാണ് മറ്റു ചിലര്‍ക്ക്. ബുദ്ധ സന്യാസികള്‍ക്ക് ശ്രീബുദ്ധന്‍ മഞ്ഞ വസ്ത്രം നല്‍കാറുണ്ടായിരുന്നുവെന്നും അതിന്റെ അനുസ്മരണമായിട്ടാണ് മഞ്ഞവസ്ത്രം ഓണക്കോടിയായി നല്‍കുന്നതെന്നുമാണ് അവരുടെ വാദം.
മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നത് മറ്റൊന്നാണ്. ചേരമാന്‍ പെരുമാള്‍ ഹജ് തീര്‍ഥാടനത്തിന് മക്കയിലേക്കു തിരിച്ചത് ഒരു ഓണനാളിലാണെന്നും അതിന്റെ ഓര്‍മ നിലനിര്‍ത്താനാണ് ഓണം ആഘോഷിക്കുന്നതെന്നും ലോഗന്‍ പറയുന്നു.
ഓണാഘോഷത്തെക്കുറിച്ച് ഇനിയും വല്ല ഐതീഹ്യങ്ങളുമുണ്ടോ? ഒരന്വേഷണം നടത്തി നോക്കുന്നതു നന്നാകും. കൊവിഡ് കാലത്തെ ഈ വീട്ടിലിരിപ്പ് അതിനുള്ള ഒരു അവസരംകൂടിയായി മാറട്ടെ.

ഓണസദ്യ

എല്ലാ രുചികളും ചേര്‍ന്നതാണ് സദ്യ. പ്രത്യേകിച്ച് ഓണസദ്യ. അത് വാഴയിലയില്‍ വിളമ്പുന്ന 15 കൂട്ടമോ അതല്ലെങ്കില്‍ 28 കൂട്ടം വരെയോ ഒക്കെ വിഭവങ്ങളാകാം. എന്നാല്‍ അവ വാരിക്കോരി വിളമ്പുന്നതോ വാരിവലിച്ചു തിന്നുന്നതോ സദ്യയാകില്ല. സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനുമുണ്ട് ഒരു ക്രമം.
സദ്യയ്ക്ക് വാഴയില ഇടുമ്പോള്‍ തന്നെ ക്രമം തുടങ്ങുകയായി. ഇലയുടെ വീതി കുറഞ്ഞ വശം ഉണ്ണുന്ന ആളിന്റെ ഇടതുവശത്തായിരിക്കണം. വിളമ്പുന്ന വിഭവത്തിനുമുണ്ട് പ്രത്യേക ക്രമവും സ്ഥാനവും.
ഉപ്പ്, കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേനനുറുക്ക് ,കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പേണ്ടത്. അവ വാഴയിലയുടെ ഇടതു വശത്തു വിളമ്പണം. അച്ചാര്‍, ഇഞ്ചി, പുളി എന്നീ തൊട്ടുകൂട്ടു കറികളും ഇടതുവശത്തു തന്നെ വിളമ്പണം. മറ്റു തൊട്ടുകൂട്ടുകറികളായ അവിയല്‍ ,തോരന്‍, കാളന്‍ തുടങ്ങിയവ ഇലയുടെ മധ്യഭാഗത്തുനിന്നും വലതുഭാഗത്തേക്ക് എന്നാണ് ക്രമം. പഴം ഇലയുടെ താഴെ ഇടതു വശത്താണ് വയ്‌ക്കേണ്ടത്.
ചാറുകറികള്‍ ചോറിലൊഴിച്ചാണല്ലോ കഴിക്കേണ്ടത്. അതിനുമുണ്ട് ക്രമം. ആദ്യം പരിപ്പും നെയ്യും ചേര്‍ത്ത് ഉണ്ണണം. പിന്നെ പുളിശ്ശേരി ചേര്‍ത്തും. അതുകഴിഞ്ഞു വേണം സാമ്പാര്‍ ചേര്‍ത്ത് ഉണ്ണാന്‍. പിന്നീടാണ് പായസം കഴിക്കേണ്ടത്. ഏറ്റവുമൊടുവില്‍ തൈര് ചേര്‍ത്തും കുറച്ച് ഉണ്ണുക.
സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവാത്ത വിഭവമാണല്ലോ. വലിയ പപ്പടവും ചെറിയ പപ്പടവും ഉണ്ടായാലേ സദ്യ കെങ്കേമമാകൂ എന്നു പറയാറുണ്ട്. സദ്യ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രദേശികമായി ചില വ്യത്യാസങ്ങളും കാണാറുണ്ട്. അതെന്തായാലും മിത ഭക്ഷണം ശീലമാക്കുക എന്നതു തന്നെ പ്രധാനം. അതു ഓണസദ്യയായാലും അല്ലെങ്കിലും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago