ന്യൂസിലന്‍ഡിനെതിരായ ടി20: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍
ന്യുഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കും ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പര ആരംഭിക്കുക. ഇരുടീമുകളും തമ്മില്‍ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങള്‍ നടക്കും. ഡിസംബറില്‍ ഇന്ത്യബംഗ്ലാദേശ് പര്യടനം നടക്കും. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരവും അടങ്ങുന്നതാണ് പരമ്പര. ഈ രണ്ട് പര്യടനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ചയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്.
ട്വന്റി ട്വന്റി ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന് മാലിക്ക്.
ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം:ശിഖര്‍ ധവാന് (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന് മാലിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."