ബോംബ് വര്‍ഷത്തില്‍ വിറങ്ങലിച്ച ഒരു രാവു കൂടി; ഗസ്സയില്‍ പൊലിഞ്ഞത് 900ലേറെ ജീവനുകള്‍
ബോംബ് വര്‍ഷത്തില്‍ വിറങ്ങലിച്ച ഒരു രാവു കൂടി; ഗസ്സയില്‍ പൊലിഞ്ഞത് 900ലേറെ ജീവനുകള്‍
ഗസ്സ സിറ്റി: ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബ് വര്‍ഷം ഒരു രാവ് കൂടി പിന്നിടുന്നു. ഇടതടവില്ലാതെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. തുടരുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. സമ്പൂര്‍ണ ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് കരയാക്രമണത്തിനുളള മുന്നൊരുക്കങ്ങള്‍ സൈന്യം തുടരുകയാണ്. ഗസ്സക്കുമേല്‍ ആക്രമണം തുടരാനുള്ള തങ്ങളുടെ പിന്തുണ ഒരിക്കല്‍ ഉറപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും രംഗത്തെത്തി. യു.എസ് യുദ്ധകപ്പല്‍ സന്ദര്‍ഭം മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് സെന്‍ട്രല്‍ കമാന്റ് വ്യക്തമാക്കി.
ഗസ്സയില്‍ മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. 4500 പേര്‍ക്കാണ് പരിക്ക്. രണ്ടര ലക്ഷത്തിലേറെ ആളുകളാണ് ഗസ്സയില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ ആളുകള്‍ യു.എന്നിന് കീഴിലുള്ള 88 സ്‌കൂളുകളിലാണ്. ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്ന സാഹചര്യത്തില്‍ കിടപ്പാടവും അഭയവും നഷ്ടമാവുന്നവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ഈജിപ്തിലേക്കുള്ള ഗസ്സയിലെ തെക്കന്‍ റഫ ക്രോസിങ് വ്യോമാക്രമണത്തില്‍ തകര്‍ന്നു. രാത്രി നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാന്‍ പോലും സാധിച്ചില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സകരിയ്യ അബൂ മുഅമ്മര്‍ എന്ന ഹമാസ് നേതാവിനെയും ഇസ്‌റാഈല്‍ കൊലപ്പെടുത്തി.
തെല്‍അവീവ് ഉള്‍പ്പെടെ ഇസ്‌റാഈല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടര്‍രുകയാണ്. അസ്‌ദോദ്, അഷ്‌കലോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, ലബനാനു പിന്നാലെ സിറിയയില്‍ നിന്നും ഇസ്‌റാഈലിനു നേര്‍ക്ക് ഷെല്ലാക്രമണമുണ്ടായി. ഹമാസ് ആക്രമണത്തില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ മരണം 1200 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗസ്സ ആക്രമണത്തില്‍ ഹമാസ് മന്ത്രിയും രാഷ്ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ് അബൂ ശമാല കൊല്ലപ്പെട്ടു.
അമേരിക്കയുടെ ഫോര്‍ഡ് യുദ്ധകപ്പല്‍ മെഡിറ്ററേനിയന്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. കൂടുതല്‍ സൈനികോപകരണങ്ങള്‍ ഉടന്‍ അമേരിക്ക ഇസ്‌റാഈലിന് കൈമാറും. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാളെ ഇസ്‌റാഈലിലെത്തും. ഹമാസ് പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാന്‍ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. തടവുകാരില്‍ 14 യു.എസ് പൗരന്‍മാരും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."