ഗ്രീഷ്മ മിടുക്കിയും സ്മാര്‍ട്ടും; സരുണ്‍ ക്രിമിനലും കുറ്റവാളിയും; പ്രതികളോടുള്ള പൊലിസിന്റെ പെരുമാറ്റത്തില്‍ ജാതി ഘടകമാകുന്നുണ്ടോ?
കോഴിക്കോട്: കേരളത്തിൽ പ്രതികളോടുള്ള പൊലിസിന്റെ പെരുമാറ്റത്തിൽ ജാതി ഒരു ഘടകമാകുന്നുണ്ടോ? കാമുകൻ ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ നായരോടും, കാട്ടിറച്ചി കൈവശംവച്ചതിന് പിടിയിലായ ഇടുക്കി കണ്ണംപടി സരുൺ സജി എന്ന ആദിവാസി യുവാവിനോടുമുള്ള പൊലിസിന്റെ വ്യത്യസ്ത പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ ഇക്കാര്യം ചർച്ചയാവുകയാണ്. പൊലിസിന്റെ പെരുമാറ്റത്തിൽ ജാതി ഘടകമാകുന്നുണ്ടെന്ന് ഗ്രീഷ്മ നായരുടെയും സരുൺ സജിയുടെയും കേസിൽ പൊലിസ് സ്വീകരിച്ച നയത്തിൽ വ്യക്തമാണെന്ന് സോഷ്യൽമീഡിയ പറയുന്നു.
കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ അറസ്റ്റിലായതോടെ, കേസന്വേഷണത്തിന്റെ ചുമതലയുള്ള റൂറൽ എസ്.പി ഡി. ശിൽപ അവരെ കുറിച്ച് പറഞ്ഞത് ഇങ്ങന: ''ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്. സ്മാർട്ടാണ്'' എന്നാണ്.
അതേസമയം, കാട്ടിറച്ചി കൈവശം വച്ചെന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റിലായ സരുൺ സജിയെക്കുറിച്ച് ''ഹീ ഈസ് എ ക്രിമിനൽ, കുറ്റവാളിയാണ്, ജയിലിലടയ്‌ക്കേണ്ടവനാണ്.'' എന്നാണ് അന്ന് പൊലിസ് പറഞ്ഞത്. സരുൺ സജി ഒരു പി.എസ്.സി റാങ്ക് ഹോൾഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭാവി സർക്കാർ ഉദ്യോഗസ്ഥനാണ് എന്നിരിക്കെയാണ് പൊലിസ് ഇങ്ങനെ പ്രതികരിച്ചത്.
ഉന്നതജാതിക്കാരിയായ ഗ്രീഷ്മ മിടുക്കിയും സ്മാർട്ടും, ആദിവാസി വിഭാഗത്തിൽപ്പെട്ട സരുൺ സജി ക്രിമിനലും കുറ്റവാളിയുമായി പൊലിസിന് തോനുന്നത് അവരുടെ ഉള്ളിലെ ജാതിവെറിയാണെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകൻ അരുൺകുമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയത്.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പോലീസ് : ''ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്:
അതേസമയം, കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച്: ' ഹീ ഈസ് എ ക്രിമിനൽ, കുറ്റവാളിയാണ്, ജയിലിലടയ്‌ക്കേണ്ടവനാണ്'.
ഈ സരുൺ പി.എസ്.സി റാങ്ക് ഹോൾഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭാവി സർക്കാർ ഉദ്യോഗസ്ഥനാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ച് ചിലവ് കണ്ടെത്തുന്നവനാണ്. അവൻ മിടുക്കനല്ലന്നും ഗ്രീഷ്മമിടുക്കിയാണന്നും തോന്നാൻ ഒറ്റ കാരണമേ ഉള്ളു. അത് അവന്റെ സ്വത്വമാണ്. കരയോഗമില്ലാത്ത സ്വത്വം.
she-is-fine-smart-and-a-rank-holder-rural-sp-shilpas-comment-about-grishma-r-nair-is-being-discussed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."