പി.എസ്.സിയില്‍ പരിശോധന നടത്തിയിട്ടില്ല: ഡോ.കെ.എസ് രാധാകൃഷ്ണന്‍
കോഴിക്കോട്: പി.എസ്.സിയില്‍ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പി.എസ്.സി ഓഫിസില്‍ ആരും പരിശോധന നടത്തിയിട്ടില്ലെന്നും ചെയര്‍മാന്‍ ഡോ. കെ. എസ് രാധാകൃഷ്ണന്‍ അറിയിച്ചു.
പി.എസ്.സി ഓഫിസില്‍ പരിശോധന നടത്താന്‍ ധനകാര്യ വകുപ്പിന് അനുമതിയില്ല. 1986ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഇറക്കിയ ഉത്തരവ് പ്രകാരം അത്തരമൊരു പരിശോധനക്ക് ആര്‍ക്കും അധികാരമില്ല. ധനകാര്യ വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പി.എസ്.സി ഓഫിസില്‍ വന്നിരുന്നു.
എന്നാല്‍ പ്രസ്തുത ഉത്തരവ് പ്രകാരം ധനകാര്യ വകുപ്പിന് പി.എസ്.സി ഓഫിസില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന കാര്യം താന്‍ അവരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ മടങ്ങുകയായിരുന്നു. സി ആന്‍ഡ് എ.ജി എല്ലാ വര്‍ഷവും പി.എസ്.സിയില്‍ പരിശോധന നടത്താറുണ്ട്. എന്നാല്‍ ഇതുവരെ എന്തെങ്കിലും ക്രമക്കേട് നടന്നതായി അവര്‍ കണ്ടെത്തിയിട്ടില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."