'പത്താം ക്ലാസ്' മതി; കേരള ഹൈക്കോടതിയില്‍ ജോലി നേടാം; ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം
'പത്താം ക്ലാസ്' മതി; കേരള ഹൈക്കോടതിയില്‍ ജോലി നേടാം; ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം
പത്താം ക്ലാസ് പാസായവരാണോ നിങ്ങള്‍. എങ്കില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നല്ലൊരു സര്‍ക്കാര്‍ ജോലി നേടിയെടുക്കാനുള്ള സുവര്‍ണാവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. കേരള ഹൈക്കോടതിയില്‍ വാച്ച് മാന്‍ തസ്തികയിലേക്കാണ് നിയമനം. ബിരുദ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ കായികമായി ക്ഷമതയുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് കേരള ഹൈക്കോടതിയുടെ www.hckrecruitment.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മറ്റ് മാര്‍ഗങ്ങളില്‍ കൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
യോഗ്യത
അപേക്ഷകര്‍ കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. പത്താം ക്ലാസിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. കൂടാതെ കായിക ക്ഷമതയുണ്ടായിരിക്കുകയും വേണം. ജോലിക്കനുസരിച്ച് രാത്രിയും പകലും ജോലിയെടുക്കാന്‍ തയ്യാറാവണം. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
ഒഴിവ്& ശമ്പളം
ആകെ നാല് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24400 മുതല്‍ 55200 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
പ്രായപരിധി
02/01/1987 നും 01/01/2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും വയസിളവുണ്ട്.
തെരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പരീക്ഷ
പൊതുവിജ്ഞാനം, ആനുകാലികം, റീസണിങ്, മെന്റല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 100 മാര്‍ക്കിന്റെ അഭിരുചി പരീക്ഷയാണ് നടത്തുക. ഒരോ ശരിയുത്തരത്തിനും 1 മാര്‍ക്ക് വീതം ലഭിക്കും. ഒരോ തെറ്റുത്തരത്തിനും കാല്‍ മാര്‍ക്ക് വീതം കുറയ്ക്കുകയും ചെയ്യും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടായിരിക്കും.
അഭിമുഖം
10 മാര്‍ക്കിനാണ് അഭിമുഖം.
അപേക്ഷ ഫീസ്
പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. അല്ലാത്തവര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. ഒണ്‍ലൈനായി പണമടച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ 10 പരീക്ഷ കേന്ദ്രങ്ങളാണ് തീരുമാനിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികളുടെ എണ്ണം അനുസരിച്ച് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.hckrecruitment.nic.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."