വിഷന്‍ 2030 @ വയനാട്; യൂത്ത് ലീഗ് സെമിനാര്‍ സംഘടിപ്പിച്ചു
പനമരം: യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനമരത്ത് വിഷന്‍ 2030 @ വയനാട് സെമിനാര്‍ സംഘടിപ്പിച്ചു. പതിനഞ്ച് വര്‍ഷം മുന്നില്‍ കണ്ടുള്ള വയനാടിനെ കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും സെമിനാറില്‍ ഉയര്‍ന്നു വന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡോക്ടര്‍മാരുടെ സേവനവും ഗവേഷണവും ലഭ്യമാവുന്ന മെഡിസിറ്റി, വന്യമൃഗ ശല്യത്തില്‍ നിന്നും മോചനം ലഭിക്കാന്‍ ആധുനിക രീതിയില്‍ റെയില്‍ ഫെന്‍സിങ് സംവിധാനം, വയനാടിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ആഗോള തലത്തില്‍ ബ്രാന്റ് ചെയ്യപ്പെടുന്നതിനായി അഗ്രികള്‍ച്ചറല്‍ ഗ്ലോബല്‍ ഹബ്, സിവില്‍ സര്‍വിസ് പരിശീലന കേന്ദ്രം സ്ഥാപിക്കല്‍, മിനി വിമാനത്താവളം, ജില്ലയിലെ സംരംഭകര്‍ക്ക് അവസരം നല്‍കുന്ന രീതിയിലുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ തുടങ്ങിയ ഒട്ടേറെ ആശയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു.
സെമിനാറില്‍ ചര്‍ച്ചയായ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കും. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം നഗറില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. ഇസ്മയില്‍ വിഷയം അവതരിപ്പിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കണ്ണോളി മുഹമ്മദ്, കെ.സി മായിന്‍ഹാജി, കെ ഹാരിസ്, കേളോത്ത് സലീം, പടയന്‍ റഷീദ്, ടി.കെ യൂനുസലി, ജില്ലാ വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ സംസാരിച്ചു. ഹുസൈന്‍ കുഴിനിലം, സി.ടി ഉനൈസ്, നൂര്‍ഷ ചേനോത്ത്, ഷമീം പാറക്കണ്ടി, ഉവൈസ് എടവട്ടന്‍, ജാസര്‍ പാലക്കല്‍, ടി. നാസര്‍, സി.കെ അബ്ദുല്‍ ഗഫൂര്‍, എ.കെ സൈതലവി, നാസര്‍ തരുവണ, കെ.കെ മുഹമ്മദലി, റഹനീഫ് മേപ്പാടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."