HOME
DETAILS

'കോടികള്‍ പറ്റിച്ച് വിദേശത്തേക്ക് കടക്കുന്ന വമ്പന്‍മാര്‍ പഠിച്ചിറങ്ങിയതെവിടെ നിന്നാണ്, ഈ ഒളിച്ചോട്ടക്കാരില്‍ എത്ര മുസ്‌ലിങ്ങളുണ്ട്' മദ്രസകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

  
backup
November 01 2022 | 07:11 AM

national-we-do-not-need-govt-assistance-for-mosques-madrasas-2022

ന്യൂഡല്‍ഹി: മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന് ബി.ജെ.പി സര്‍ക്കാറുകളുടെ പതിവ് ആരോപണങ്ങള്‍ക്ക് രൂക്ിഷ മറുപടിയുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മൗലാന അര്‍ഷദ് മദനി.

'കോളജുകളിലും സര്‍വ്വകലാശാലകളിലും നിന്ന് പഠിച്ചിറങ്ങി നാട്ടുകാരുടെ കോടികള്‍ പറ്റിച്ച് വിദേശത്തേക്ക് കടന്ന് അവിടെ ആര്‍ഭാട ജീവിതം നയിക്കുന്നവരില്ലേ. അതും രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാവുന്നു സമയത്ത്. അവരെന്താ ദേശദ്രോഹികളല്ലേ' മൗലാന ചോദിച്ചു. എല്ലാ വിത്തും പേരും ചികയുന്നവര്‍ ഈ ഒളിച്ചോട്ടക്കാരില്‍ എത്ര മുസ്‌ലിങ്ങളുടണ്ടെന്ന് ഇതുവരെ പരിശോധിച്ചിട്ടുണ്ടോ. നിയമം ഇത്തരക്കാര്‍ക്കൊന്നും ബാധകമല്ല എന്നതാണ് സത്യം- അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്ക് എപ്പോ വേണമെങ്കിലും മദ്രസകള്‍ സന്ദര്‍ശിക്കാം. അവിടെ പരിസശോധിക്കാം. മതഗ്രന്ഥങ്ങളും പഠിതാക്കളുമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കവിടെ കണ്ടെത്താനാവില്ല'. മദ്രസകള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരാപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ദുയൂന്ദിലെ ദാറുല്‍ ഉലൂം ദുയൂബന്ദില്‍ നടന്ന കുല്‍ ഹിന്ദ് റാബ്തയെ മദാരിസ് ഇസ്‌ലാമിയയുടെ യോഗത്തില്‍, മദ്രസകള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ജീവിക്കാനുള്ള അവകാശം നല്‍കരുതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പള്ളികളുടേയും മദ്രസകളുടേയും നടത്തിപ്പിന് തങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രസകളുടെ ഒരു സര്‍ക്കാര്‍ ബോര്‍ഡ് അഫിലിയേഷനും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക വിദ്യാഭ്യാസത്തിന് തങ്ങള്‍ എതിരല്ല. തങ്ങളുടെ കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തണം. എഞ്ചിനീയര്‍, ശാസ്ത്രജ്ഞന്‍, അഭിഭാഷകന്‍, ഡോക്ടര്‍ ആവണമെന്നും മത്സര പരീക്ഷകളില്‍ ആവേശത്തോടെ പങ്കെടുത്ത് വിജയം നേടണമെന്നും ആഗ്രഹിക്കുന്നു. എന്നാല്‍ അതോടൊപ്പം മതം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച മതപണ്ഡിതരുടെ ആവശ്യം മദ്രസകളിലൂടെ മാത്രമേ നിറവേറ്റാനാവൂ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ മദ്രസകളുടെ, പ്രത്യേകിച്ച് ദാറുല്‍ ഉലൂമിന്റെ പങ്കിനെയും അതിന്റെ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 'ദാറുല്‍ ഉലൂം സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം വിദ്യാഭ്യാസം മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യവും കൂടിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, ഉലമകള്‍ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പിരിഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യസേവനത്തിനായി മാത്രം നിലനിര്‍ത്തി'' മദനി പറഞ്ഞു.

കഴിഞ്ഞ ദിവസം ദാറുല്‍ ഉലൂം ഉള്‍പെടെ മദ്രസകളുടെ അംഗീകാരം റദ്ദാക്കി യു.പി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago