ആശങ്കയുയര്‍ത്തി ടി.പി.ആര് 16ന് മുകളില്‍
ഇളവുകള്‍ വ്യാപനം രൂക്ഷമാക്കുമെന്ന്
ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി ടി.പി.ആര് ഇന്നലെ 16 കടന്നു.
വാക്സിനേഷനും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടയിലും സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയാത്തത് വെല്ലുവിളിയാണ്. നിയന്ത്രണങ്ങളിലെ ഇളവുകള്‍ കാരണം ജനങ്ങള്‍ അനിയന്ത്രിതമായി പൊതുഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത് വീണ്ടും വ്യാപനം രൂക്ഷമാക്കാന്‍ ഇടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ഇന്നലെ 21,116 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ പരിശോധിച്ച സാംപിളുകളും കുറവാണ്. 1,30,768 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത് . ബുധനാഴ്ച 1,38,225 സാംപിളുകള്‍ പരിശോധിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1,34,935 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 966 പേര് മരിച്ചു. 1,31,174 ഒരാഴ്ചയ്ക്കിടെ രോഗമുക്തരായി. നിലവില്‍ 1,79,320 പേര് ചികിത്സയിലുണ്ട്.
മലപ്പുറത്താണ് ഏറ്റവുമധികം പേര് ചികിത്സയിലുള്ളത് -29,809. എറണാകുളമാണ് രണ്ടാമത് -27,619. കൊല്ലത്താണ് ഏറ്റവും കുറവ് -6,050. 12.89 ശതമാനമാണ് ഒരാഴ്ചയ്ക്കിടയിലെ ശരാരശരി ടി.പി.ആര്. ഇതുവരെ 37,66,573 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 35,67,492 പേര് രോഗമുക്തരായി. 19,246 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."