HOME
DETAILS

മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കൊതുക് നിങ്ങളെ കടിക്കുന്നുണ്ടോ? കാരണമിതാണ്

  
backup
November 01 2022 | 10:11 AM

are-you-mosquito-magnet-it-could-be-your-smell2022

ന്യൂയോര്‍ക്ക്: എല്ലാ ആളുകളെയും കൊതുകിന് ഇഷ്ടമാണെങ്കിലും ചിലരോട് കൊതുകിന് വലിയ കൗതുകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൊതുകിനെ ആകര്‍ഷിക്കുന്ന ശരീരഗന്ധം ചിലരുടെ ത്വക്കുകളില്‍ സവിശേഷമായി അടങ്ങിയതാണ് കാരണം.

ഗന്ധം നല്‍കുന്ന ധാരാളം കെമിക്കലുകള്‍ ചര്‍മത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് കൊതുകുകളെ കൂടുതലായി ആകര്‍ഷിക്കും. ഇത്തരം ചര്‍മമുള്ളവരെ മൊസ്‌ക്വിറ്റോ മാഗ്നനറ്റ്‌സ് (കൊതുക് കാന്തം) എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇത്തരക്കാരെ നിരാശപ്പെടുത്തുന്ന മറ്റൊരു വിശേഷം കൂടി ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഇവര്‍ ചോരകുടിയന്‍മാരുടെ ഇഷ്ടക്കാരായിരിക്കും.

കൊതുകിനെ ആകര്‍ഷിക്കുന്ന ചര്‍മഗന്ധം നിങ്ങളില്‍ എത്രമാത്രം കൂടുതലുണ്ടോ അത്രയും കടി കൂടുതലായി കിട്ടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്കിലെ റോക്‌ഫെല്ലെര്‍ സര്‍വകലാശാലയിലെ ന്യൂറോ ബയോളജിസ്റ്റ് ലെസ്‌ലി വോസ്ഹാള്‍ പറയുന്നു. ആര്‍ക്കാണ് കൂടുതല്‍ കടിയേല്‍ക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ട്. അതിനാല്‍ ചര്‍മത്തിലെ ഗന്ധം പരസ്പരം മാറ്റി നല്‍കി പഠനം നടത്തിയപ്പോള്‍ ചില മനുഷ്യരിലെ ഗന്ധം കൊതുകിനെ വല്ലാതെ ആകര്‍ഷിക്കുന്നതായി തെളിഞ്ഞുവെന്നു ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ മരിയ എലേന വിശദീകരിച്ചു. ത്വക്കിന്റെ ഗന്ധം കൂടുതലുണ്ടാവാന്‍ സാധ്യതയുള്ള ശരീരത്തോട് ഒട്ടിനില്‍ക്കുന്ന കാലുറകള്‍ അഥവാ സ്‌റ്റോക്കിങ്‌സ് ഉപയോഗിച്ച് പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഫലം. നിരവധി പേരില്‍ പരീക്ഷണം നടത്തിയപ്പോള്‍ 'കൊതുക് കാന്തം' ആയ ആളുകളേക്കാള്‍ നൂറ് മടങ്ങ് കുറവ് ആണ് ഏറ്റവും കുറച്ച് കടിയേറ്റ വ്യക്തിക്ക് കിട്ടിയത്.

ഡെങ്കിപ്പനി, സിക്ക തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ ഉപയോഗിപ്പ് പരീക്ഷണം നടത്തിയപ്പോഴും ഇതു തന്നെയായിരുന്നു ഫലം. എന്നാല്‍ ഇതേക്കുറിച്ച് ഇനിയും പഠനങ്ങള്‍ ആവശ്യമാണ്. വര്‍ഷങ്ങളോളം നടത്തിയ പഠനത്തില്‍ ആളുകള്‍ക്ക് പ്രായം കൂടിയാലും അവരുടെ ശരീരത്തിലെ കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ മാറ്റമുണ്ടാവുന്നില്ലെന്നും കണ്ടെത്തി. ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കൊഴുപ്പുള്ള തന്മാത്രകളുടെ പ്രവര്‍ത്തനമാണ് ഗന്ധമുണ്ടാക്കുന്നത്. ഇത് ഓരോരുത്തരുടെ ശരീരത്തിലും വ്യത്യസ്ത അളവിലാണ്.

ഗന്ധം മനസിലാക്കാന്‍ കൊതുകിനെ സഹായിക്കുന്ന ജീനുകളില്‍ മാറ്റംവരുത്തി പഠനം നടത്തിയപ്പോഴും ചിലരുടെ ശരീരത്തോടുള്ള താല്‍പര്യത്തില്‍ കുറവൊന്നും കാണാനായില്ലെന്നും നമ്മളെ കണ്ടുപിടിക്കാന്‍ കൊതുകുകള്‍ക്ക് പലവിധ പദ്ധതികളാണുള്ളതെന്നും വോസ്ഹാള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago