HOME
DETAILS
MAL
സഊദിയിലെ ബുറൈദയിൽ വൈറൽ അണുബാധ: അഞ്ചു സ്കൂളുകൾക്ക് അവധി
backup
October 11 2023 | 17:10 PM
ബുറൈദ: അധ്യാപകർക്കും,വിദ്യാർഥികൾക്കും ഇടയിൽ വൈറൽ അണുബാധ പടർന്നുപിടിച്ചതിനെ തുടർന്ന് അൽഖസീം പ്രവിശ്യയിൽ പെട്ട മിദ്നബിലെ അൽഖുർമ അൽശിമാലിയ ഗ്രാമത്തിലെ അഞ്ചു സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഓൺലൈൻ രീതിയിൽ ക്ലാസുകൾ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉൽകണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ ജലദോഷവും സീസണൽ അണുബാധയുമാണ് പടർന്നുപിടിച്ചിരിക്കുന്നതെന്നും അൽഖസീം ആരോഗ്യ വകുപ്പ് പറഞ്ഞു.
Content Highlights: viral infection saudi arabias buraydah schools closed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."