HOME
DETAILS

രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത്: കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി

  
backup
August 20 2021 | 05:08 AM

koduvally-gold-smuggling-case-latest-news-2021

എറണാകുളം: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. ഉടന്‍ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.കോഴിക്കോട് വിമാനത്താവളം വഴി പ്രതികള്‍ സ്വര്‍ണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന്‍ (31) കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാന്‍. സ്വര്‍ണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സൂഫിയാന്റെ കീഴടങ്ങലിന് മുന്‍പേ സൂഫിയാന്റെ സഹോദരന്‍ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങള്‍.

കരിപ്പൂര്‍ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പ്രതി സുഫിയാന്‍ പറഞ്ഞിരുന്നു. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിരന്തരമായി അര്‍ജുന്‍ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടുമാത്രമാണ് വിമാനത്താവളത്തില്‍ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാന്‍ അറിയിച്ചു. അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ല എന്നും മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണ്ണം തട്ടിയിരുന്നു എന്നും സുഫിയാന്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago