കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ മഴയോട് മഴ; അഞ്ച് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ മഴയോട് മഴ; അഞ്ച് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തില്‍ തെക്കന്‍ കേരളത്തിലും ചില ഇടങ്ങളില്‍ വ്യാപക മഴ ലഭിച്ചിരുന്നു. അത് ഇന്നും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കര്‍ണാടകക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനം തിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍കളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തുടര്‍ന്ന് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉച്ചക്ക് ശേഷമായിരിക്കും മഴ ശക്തി പ്രാപിക്കുക.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്ക് പുറമെ വയനാട്ടിലും, കോഴിക്കോടും, മലപ്പുറത്തും, കണ്ണൂരും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. കോഴിക്കോടിന്റെ കിഴക്കന്‍ ഭാഗം, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, വയനാട്-കണ്ണൂര്‍ ജില്ലകളുടെ തെക്കുകിഴക്കന്‍ ഭാഗം കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ മലയോര പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കാം.
പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്ത് 12102023 രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് 12102023 രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
- മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."