അരിവില ചരിത്രത്തിലെ ഉയര്‍ന്ന നിരക്കില്‍; കേരളത്തിനുണ്ണാന്‍ ആന്ധ്ര പാടത്തിറങ്ങും, കുറഞ്ഞ വിലയ്ക്ക് അരി നല്‍കാന്‍ അരിവണ്ടികള്‍ ഇന്നു മുതല്‍
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കേരളത്തിലെ അരിവില. കഴിഞ്ഞ നാല് മാസത്തിനിടെ ഇരട്ടി വിലയാണ് വര്‍ധിച്ചത്. ജയ അരിക്ക് മാത്രം 25 രൂപയാണ് വര്‍ധിച്ചത്. ജ്യോതി അരിയുടെ വില കിലോയ്ക്ക് 38ല്‍ നിന്ന് 62ല്‍ എത്തി.
സംസ്ഥാനത്ത് ഒരു വര്‍ഷം ആവശ്യമുള്ളത് 40 ലക്ഷം ടണ്‍ അരിയാണ്. ഇതിന്റെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്തെ ഉത്പാദനം. ബാക്കിയുള്ളതിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. 40ല്‍ 22 ലക്ഷം ടണ്ണും വിറ്റുപോകുന്നത് വെള്ള അരിയായ ജയയാണ്. ആന്ധ്രയില്‍ നിന്നാണ് വെള്ള അരി ഇറക്കുമതി ചെയ്യുന്നത്.
കാലാവസ്ഥ വ്യതിയാനം നിമിത്തം ആന്ധ്രയിൽ കഴിഞ്ഞ വിളവെടുപ്പ് വെള്ളത്തിലായി. ഇതോടെ സംസ്ഥാനത്ത് 40 രൂപയിൽ നിന്നിരുന്ന അരി വില 50ന് മുകളിലേക്കെത്തി. ആന്ധ്രയിൽ അടുത്ത മാസം വിളവെടുപ്പുണ്ടെങ്കിലും ഇത് തദ്ദേശീയ പ്രിയമുള്ള നേരിയ അരിയാണ്.
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് മട്ട വരുന്നത്. കാലവസ്ഥ വ്യതിയാനം നിമിത്തം ഇവിടെയും കഴിഞ്ഞ വിള നശിച്ചു. അടുത്ത മാസങ്ങളിൽ രണ്ട് സംസ്ഥാനത്തും വിളവെടുപ്പുണ്ട്. ഇതോടെ മട്ട അരിയുടെ വില കുറയുമെന്നാണ് കണക്കുകൂട്ടൽ.
കുടുംബബജറ്റ് താളം തെറ്റിക്കുന്ന അരിവില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്നു ചേരുന്നുണ്ട്. സപ്ലൈക്കോ വഴി കൂടുതല്‍ വിപണിയില്‍ ഇടപെടാന്‍ തീരുമാനം ഉണ്ടായേക്കും. അതിനിടെ കുറഞ്ഞ വിലക്ക് അരി നല്‍കാന്‍ ഭക്ഷ്യവകുപ്പിന്റെ അരിവണ്ടികളും വിവിധ ജില്ലകളില്‍ പര്യടനം നടത്തും.
ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഇതില്‍ നിന്ന് ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും വാങ്ങാം. സപ്ലൈകോ സ്റ്റോറുകള്‍ ഇല്ലാത്ത 500 താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക. ഒരു താലൂക്കില്‍ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നിനും കാര്യമായ ഫലമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാറുമായി കേരളം ധാരണയിലെത്തി. കേരള വിപണയില്‍ ആവശ്യക്കാരേറെയുള്ള ജയ അരി വാങ്ങാന്‍ ധാരണയായെങ്കിലും അരി സ്റ്റോക്കില്ലാത്തതിനാല്‍ എത്താന്‍ നാല് മാസമെടുക്കും. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ബോധ്യപ്പെടുത്തി വേഗത്തില്‍ ഉത്പാദനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."