സ്‌കൂളില്ല, പഠനസൗകര്യങ്ങളില്ല; ഫലസ്തീനില്‍ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ തകര്‍ത്തെറിഞ്ഞത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി
ഗസ്സ: ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂളിലേക്കുള്ള സാമഗ്രികള്‍ ഒരുക്കിവെക്കുന്ന തിരക്കുകളില്‍ വ്യാപൃതരായി തുടങ്ങുമ്പോള്‍ അങ്ങ് ഫലസ്തീന്‍ എന്ന കുഞ്ഞു രാജ്യത്തെ കുട്ടികള്‍ ആകെ അന്ധാളിപ്പിലാണ്. ക്ലാസുകള്‍ പോകട്ടെ സ്‌കൂളുകള്‍ പോലും ശേഷിക്കാത്തിടത്ത് ഭാവി എന്ത് എന്ന വല്ലാത്തൊരു അനമിശ്ചിതത്വത്തിലാണ് അവര്‍.
എന്നാണിനി അവരുടെ ക്ലാസ്മുറികളിലേക്ക് മടങ്ങാനാവുക എന്ന് അവര്‍ക്കറിയില്ല. അതല്ല ജീവിതത്തില്‍ ഇനി അങ്ങിനൊന്നുണ്ടാവുമോ എന്നു പോലും അറിയില്ല അവര്‍ക്ക്.
ആഗസ്റ്റ് 16നാണ് ഗസ്സയില്‍ അധ്യന വര്‍ഷം തുടങ്ങേണ്ടത്. 278 സ്‌കൂളുകളാണ് ഗസ മുനമ്പില്‍ മാത്രം ഉണ്ടായിരുന്നത്. 10,000ത്തിലേറെ ആളുകള്‍ ഇവിടെ അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം വരുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് UNRWAയുടെ ഉത്തരവാദിത്വമാണ്. പലയിടത്തും UNRWA രണ്ടും മൂന്നും ഷിഫ്റ്റുകളായി ക്ലാസുകള്‍ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 51ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തകര്‍ന്നത്.
2012ല്‍ UNRWA tv എന്ന പേരില്‍ ഒരുു ചാനല്‍ തുടങ്ങിയിരുന്നു. ചിലരെങ്കിലും ക്ലാസുകള്‍ക്കായി ഇപ്പോള്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്. ഒരു മില്യണിലധികം സ്ബസ്‌ക്രൈബേഴ്‌സ് ഇപ്പോള്‍ ചാനലിനുണ്ട്.
യുദ്ധം തീര്‍ത്ത മാനസിക സംഘര്‍ഷമാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധി. അതിനായ സൈക്കളജിക്കല്‍ റീഹാബിലിറ്റേഷന്‍ സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."