ബന്ദിയാക്കിയ ഇസ്‌റാഈല്‍ യുവതിയേയും രണ്ടു കുട്ടികളേയും സുരക്ഷിതരായി തിരിച്ചയച്ച് ഹമാസ്; വീഡിയോ
ബന്ദിയാക്കിയ ഇസ്‌റാഈല്‍ യുവതിയേയും രണ്ടു കുട്ടികളേയും സുരക്ഷിതരായി തിരിച്ചയച്ച് ഹമാസ്; വീഡിയോ
ഗസ്സ സിറ്റി: ബന്ദിയാക്കിയ ഇസ്‌റാഈല്‍ യുവതിയേയും മക്കളേയും സുരക്ഷിതരായി തിരിച്ചയച്ച് ഹമാസ്. ഇവരെ മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്റെ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു. ഇന്നലെ രാത്രി അല്‍ ജസീറ ടെലിവിഷന്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.
ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഹമാസ് അംഗങ്ങളെന്ന് കരുതുന്നവര്‍ ഇസ്‌റാഈല്‍ ഗസ്സ അതിര്‍ത്തിയിലെ തുറസ്സായ സ്ഥലത്ത് എത്തിച്ച് തിരികെ നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
'ഒരു ഇസ്‌റാഈലി കുടിയേറ്റക്കാരിയേയും അവളുടെ രണ്ട് മക്കളെയും ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ശേഷം വിട്ടയച്ചു എന്ന് ഖസ്സാം ബ്രിഗേഡ് പ്രസ്താവന പുറത്തിറക്കിയതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വീഡിയോയെ കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
? BREAKING
— In Context (@incontextmedia) October 11, 2023
Al Jazeera: Al-Qassam brigades, military wing of Hamas, decided to let a woman and two children (taken hostage) go.
More news to follow. pic.twitter.com/3whIr30mPd
ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം 1100 കടന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അല്‍റീഷ് പറഞ്ഞു. ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്പൂര്‍ണ ഉപരോധം ഏര്‍പെടുത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍. പ്രദേശത്ത് കരുതി വെച്ച ഇന്ധനം പോലും തീര്‍ന്ന അവസ്ഥയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പെടെ ഏതാണ്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് ഗസ്സയിലെ അവസ്ഥയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശുപത്രികളുടെ നിലത്ത് ഉള്‍പ്പെടെ കിടത്തിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉള്‍പ്പെടെ കനത്ത പ്രതിസന്ധി നേരിടും.
ഹമാസിന്റെ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി. അതിനിടെ കരയുദ്ധത്തിന് തയാറെടുക്കുകയാണ് ഇസ്‌റാഈല്‍ ഗസ്സ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷത്തോളം സൈനികരെ വിന്യസിച്ചു. ഗസ്സ തകര്‍ക്കാന്‍ നിരോധിത വൈറ്റ് ഫോസ്ഫറസ് ഉള്‍പ്പെടെ മാരകായുധങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."