HOME
DETAILS
MAL
12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിന് അനുമതി നല്‍കി ഇന്ത്യ
backup
August 20 2021 | 14:08 PM
ബെംഗളൂരു: 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കടക്കം നല്‍കാവുന്ന വാക്‌സിന് അനുമതി നല്‍കി ഡി.ജി.സി.ഐ. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് ഡി.എന്‍.എ വാക്‌സിനാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്. രാജ്യത്ത് അനുമതി നല്‍കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്.
സൈക്കോവ്- ഡി എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍, 100 മില്യണ്‍ ഡോസ് നിര്‍മാണം ആരംഭിച്ചുവെന്ന് കമ്പനി അറിയിച്ചു. 66.6 ശതമാനം ഫലപ്രദമാണ് വാക്‌സിനെന്ന് കമ്പനി വ്യക്തമാക്കി. 28000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."