നാദാപുരം റാഗിംഗ് കേസില്‍ ഒന്‍പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലിസ്
കോഴിക്കോട്:നാദാപുരം എം.ഇ.ടി കോളജില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്ഥിനിഹാല് ഹമീദിനെ ക്രൂരമാര റാഗിംഗിന് ഇരയാക്കിയ കേസില്‍ ഒന്‍പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലിസ്.ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കും.സെല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.മര്‍ദനത്തില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കര്‍ണപുടം പൊട്ടിയിരുന്നു.നിഹാലിന്റെ ദേഹമാസകലം മര്‍ദ്ദനമേറ്റിരുന്നു.മുഹമ്മദ് റാഫി, സലാഹുദ്ദീന് എന്നീ വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് റാഗിങ് നടന്നതെന്നാണ് വിവരം. 15ഓളം പേര് വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റാഗിങ് നടത്തിയത്. രക്ഷിതാക്കളാണ് ഇതേക്കുറിച്ച് പൊലിസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയത്.വസ്ത്രധാരണത്തെ ചൊല്ലി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി നിഹാല്‍ പറയുന്നു. നിഹാലിന്റെ ഇടതു ചെവിക്കാണ് അടിയേറ്റത്. പരിക്കേറ്റ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."