സ്വന്തം താല്‍പര്യങ്ങള്‍ വിട്ട് രാജ്യതാല്‍പര്യത്തിനായി ഒന്നിക്കണം: 2024 തെരഞ്ഞെടുപ്പിനായി ഐക്യപ്പെടണമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സോണിയ
ന്യൂഡല്‍ഹി: രാജ്യത്തെ 19 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 2024 തെരഞ്ഞെടുപ്പില്‍ എല്ലാ ശത്രുതയും താല്‍പര്യങ്ങളും മറന്ന് ഒന്നിക്കണമെന്ന് സോണിയാ ഗാന്ധി യോഗത്തില്‍ ആഹ്വാനം ചെയ്തു. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണിതെന്നും സോണിയ പറഞ്ഞു.
നമുക്കെല്ലാവര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സ്വന്തം താല്‍പര്യങ്ങളേക്കാള്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയം വന്നിരിക്കുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി അടുക്കുംചിട്ടയോടെയും നയം രൂപീകരിക്കേണ്ടതുണ്ട്. ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയിരിക്കണം അന്തിമ ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ച് അതിലേക്ക് എത്താം. കാരണം ഒന്നിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റൊരു ബദല്‍ ഇല്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന സര്‍ക്കാരിനെ രാജ്യത്തിന് നല്‍കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാവണം പ്രതിപക്ഷ പാര്‍ട്ടികള്‍ നയങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും സോണിയ ആവശ്യപ്പെട്ടു.
വെര്‍ച്വല്‍ യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാര്‍, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."