ട്രെയിന്‍ യാത്രക്കിടെ മലയാളി അഭിഭാഷകയെ കാണാതായി; അന്വേഷണം
ട്രെയിന്‍ യാത്രക്കിടെ മലയാളി അഭിഭാഷകയെ കാണാതായി; അന്വേഷണം
അഹമ്മദാബാദ്: ട്രെയിന്‍ യാത്രക്കിടെ മലയാളിയായ അഭിഭാഷകയെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ഷീജ ഗീരീഷ് നായരെയാണ് കാണാതായാണ്. തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായതെന്നാണ് പരാതി. കേസിന്റെ ആവശ്യത്തിനായി മുംബൈയിലേക്ക് വരികയായിരുന്നു.
സംഭവത്തില്‍ ഗുജറാത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. മുംബൈയിലെ മലയാളിസംഘടനകളും അന്വേഷണം നടത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ഷീജ അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചത്.
വാപ്പി എത്തുന്നത് വരെ ഇവര്‍ കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. വാപ്പിക്ക് ശേഷം ഷീജയെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. ട്രെയിന്‍ മുംബൈയില്‍ എത്തിയിട്ടും ഷീജയെ കണ്ടെത്താനായില്ല. വാപ്പിക്കും മുംബൈയ്ക്കും ഇടയിലാണ് ഷീജയെ കാണാതായതെന്നാണ് കരുതുന്നത്.
ഷീജയെ കാണാതായുമായി ബന്ധപ്പെട്ട് പൊലിസിനെ സമീപിച്ചെങ്കിലും അവര്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."