HOME
DETAILS
MAL
'താലിബാന് ബദലായി അഫ്ഗാനില്‍ ആരുമില്ല': താലിബാനെ പ്രശംസിച്ച് റഷ്യ
backup
August 20 2021 | 16:08 PM
മോസ്‌കോ: അധികാരം പിടിച്ചെടുത്ത ശേഷമുള്ള താലിബാന്റെ നടപടികളെ പ്രശംസിച്ച് അഫ്ഗാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി സിര്‍നോവ്. താലിബാന് ബദലായി അഫ്ഗാനില്‍ ആരുമില്ലെന്നും അവരെ നേരിടുന്നവര്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താലിബാനെ റഷ്യ അംഗീകരിക്കുന്നതിന്റെ മുന്നോടിയായാണ് ഈ പ്രശംസയെന്ന് വിലയിരുത്തപ്പെടുന്നു. കാബൂളിലെ ക്രമസമാധാനം താലിബാന്‍ അധികാരമേറ്റതോടെ മുമ്പത്തെക്കാള്‍ മെച്ചപ്പെട്ടതായി അംബാസഡര്‍ പറഞ്ഞു. അഫ്ഗാനിലെ മുജാഹിദുകളുടെ ചെറുത്തുനില്‍പ് നേരിടാനാകാതെ 1989ലാണ് സോവിയറ്റ് സേന പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."