തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ മാനുഷികമായ സഹായങ്ങള്‍ നല്‍കില്ലെന്ന് ഇസ്‌റാഈല്‍
തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ മാനുഷികമായ സഹായങ്ങള്‍ നല്‍കില്ലെന്ന് ഇസ്‌റാഈല്‍
ജറൂസലേം: ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്‌റാഈലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കുകയില്ലെന്ന് ഊര്‍ജമന്ത്രി നല്‍കി. ഇസ്രയേലില്‍ നിന്നുള്ള ബന്ദികള്‍ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധനട്രക്ക് പോലും ഗാസയിലേക്ക് പ്രവേശിക്കില്ല', ഇസ്രയേല്‍ കാട്‌സ് വ്യക്തമാക്കി. ഹമാസിന്റെ ആക്രമണത്തിനുപിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടിയിരുന്നു.
ഇസ്‌റാഈല്‍ ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ ഇരുഭാഗത്തുമായി മരണം 3,600 കടന്നു. കരയുദ്ധത്തിലേക്ക് ഇസ്‌റാഈല്‍ സൈന്യം കടന്നേക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്‌റാഈല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, റഫാ അതിര്‍ത്തി യാത്രക്ക് സജ്ജമാണെങ്കില്‍ എത്രയുംപെട്ടെന്ന് തന്നെ ജീവകാരുണ്യ ഉത്പന്നങ്ങള്‍ ഗസ്സാ നിവാസികള്‍ക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് ഈജിപ്ത്. ആന്റണി ബ്ലിങ്കണ്‍ ഇസ്രായേലില്‍ എത്തിയ സന്ദര്‍ഭത്തിലാണ് ഈജിപ്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."