HOME
DETAILS
MAL
ഇലന്തൂര്‍ നരബലി കേസില്‍ ലൈലയുടെ ജാമ്യ ഹരജി തള്ളി കോടതി
backup
November 02 2022 | 08:11 AM
കൊച്ചി:ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍ സിംഗിന് ജാമ്യ ഹരജി തള്ളി കോടതി.എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹരജി തള്ളിയത്.
കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളാണെന്നുന്നുമായിരുന്നു ലൈലയുടെ വാദം. പദ്മ കേസില്‍ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ലൈല കോടതിയില്‍ ആവശ്യപ്പെട്ടു.അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. നിലവില്‍ റോസലി കൊലക്കേസില്‍ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല. ഒക്ടോബര്‍ 11 നാണ് നരബലി കേസില്‍ മൂന്ന് പ്രതികളും പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."