ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ വീര്‍പ്പുമുട്ടി അഭയാര്‍ഥികള്‍
ദോഹ: കാബൂളില്‍ നിന്ന് യു.എസ് വ്യോമസേനാ വിമാനത്തില്‍ തിങ്ങിനിറഞ്ഞ അഫ്ഗാന്‍ അഭയാര്‍ഥികളുടെ ഫോട്ടോ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചെന്നിടത്ത് ഇവരുടെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറിലെ അമേരിക്കന്‍ അഭയാര്‍ഥി ക്യാംപില്‍ നൂറുകണക്കിന് അഫ്ഗാന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിഡിയോയിലാണ് ഒരു ശുചിമുറി മാത്രമുള്ള ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ സ്ത്രീകളടക്കമുള്ള അഫ്ഗാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദൃശ്യമുള്ളത്. ഖത്തറിലെ ചൂടേറിയ കാലാവസ്ഥയില്‍, എ.സി പോലുമില്ലാത്ത സ്ഥലത്താണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ക്യാംപിലുള്ളവര്‍ തന്നെ ഏജന്‍സിയോട് പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. മറ്റ് രീതിയിലുള്ള സഹായങ്ങളും അവര്‍ക്ക് അധികൃതരില്‍ നിന്നു ലഭിക്കുന്നില്ല.
യു.എസ് വ്യോമസേനാ വിമാനങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും അഫ്ഗാനിസ്ഥാനില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ പറഞ്ഞിരുന്നു. 13 വിമാനങ്ങളിലായി 1,100 അമേരിക്കക്കാരെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടുത്തിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
ആയിരക്കണക്കിന് വരുന്ന അഫ്ഗാനികളാണ് താലിബാന്‍ രാജ്യം കീഴടക്കിയതിന് പിന്നാലെ അവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."