ഒറ്റചാര്‍ജില്‍ 521 കി.മീ കുതിക്കുന്ന ചൈനീസ് കാര്‍;ഇന്ത്യയില്‍ അവതരിച്ചിട്ട് ഒരു വര്‍ഷം
ഇ.വി രംഗത്ത് വലിയ അത്ഭുതങ്ങള്‍ക്ക് തുടക്കമിട്ടവരാണ് ചൈനീസ് ബ്രാന്‍ഡുകള്‍. അതില്‍ തന്നെ ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്ന byd ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് വാഹനങ്ങളാണ് പുറത്തിറക്കിയിരുന്നത്. e3 എംപിവി, അറ്റോ 3 എസ്.യു.വി എന്നിവയാണ് byd ഇന്ത്യന്‍ മാര്‍ക്കറ്റിന് വേണ്ടി പുറത്തിറക്കിയിരിക്കുന്ന രണ്ട് ഇലക്ട്രിക്ക് കാറുകള്‍.
ഇപ്പോള്‍ തങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് കമ്പനി പുറത്തിറക്കിയ അറ്റോ എസ് യു വി.
ഇന്ത്യന്‍ വിപണിയിലേക്ക് വലിയ സ്വീകാര്യത ലഭിച്ച bydക്ക് ഏകദേശം ഒന്നേമുക്കാല്‍ വര്‍ഷം കൊണ്ട് 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ മോഡലിന് ലഭിച്ചിരിക്കുന്നത്.
49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ പുറത്തിറക്കിയിരിക്കുന്ന കാറിന് 201bhp കരുത്തില്‍ 310nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മോട്ടോറാണുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്ന വാഹനത്തിന് വെറും 7 സെക്കന്റ് സമയം കൊണ്ട് നൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും.
ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കൊണ്ട് 50 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വാഹനത്തിന് സാധാരണ ചാര്‍ജറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ പത്ത് മണിക്കൂറോളം സമയം ആവശ്യം വരും.ഏകദേശം 34 ലക്ഷം ഇന്ത്യന്‍ രൂപയില്‍ താഴെയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില വരുന്നത്.
ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 12.8 ഇഞ്ച് കറങ്ങുന്ന സെന്‍ട്രല്‍ സ്‌ക്രീന്‍, 5.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡോര്‍ മൗണ്ടഡ് സര്‍ക്കുലര്‍ സ്പീക്കറുകള്‍, സ്‌റ്റൈലിഷ് എയര്‍കോണ്‍ വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ ടെയില്‍ഗേറ്റ് മുതലായവയൊക്കെയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.
Content Highlights:byd atto 3 electric suv details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."