ഫ്രാന്‍സിലെ ബുര്‍ക്കിനി നിരോധനം കോടതി നീക്കി: നിരോധനം രാജ്യവ്യാപകമാക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: ഫ്രാന്‍സില്‍ ബുര്‍ക്കിനി (ദേഹം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രം) നിരോധിച്ച നടപടി ഉന്നത കോടതി റദ്ദാക്കി. മധ്യധരണ്യാഴിയിലെ ബീച്ചായ കാനസിലാണ് നിരോധനമുണ്ടായിരുന്നത്. മൗലികാവകാശ ലംഘനമാണ് ബുര്‍ക്കിനിയുടെ നിരോധനമെന്നും ഇത്തരം തീരുമാനങ്ങളെടുക്കാന്‍ മേയര്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. രാജ്യം മുഴുവന്‍ നിരോധനം നടപ്പാക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി നിക്കോളാസ് സാര്‍ക്കോസി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് നിരോധനം നീക്കി കോടതി ഉത്തരവിട്ടത്. കഴിഞ്ഞദിവസം കാനസ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ച സ്ത്രീയെ പൊലിസ് ഭീഷണിപ്പെടുത്തി ബുര്‍ക്കിനി അഴിപ്പിച്ചത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ലീഗും (എല്‍.ഡി.എച്ച്), ആന്റി ഇസ്‌ലാമോഫോബിയ അസോസിയേഷനും (സി.സി.ഐ.എഫ്) നല്‍കിയ ഹരജിയിലാണ് കോടതി വിധി.
ബുര്‍ക്കിനി ധരിച്ചവരില്‍ നിന്ന് പിഴയായി ഈടാക്കിയ തുക മടക്കി നല്‍കാനും പൊലിസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുര്‍ക്കിനിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അത് തീവ്രവാദത്തെ വളര്‍ത്തുമെന്നും സാര്‍ക്കോസി പ്രതികരിച്ചിരുന്നു. ഫ്രാന്‍സില്‍ ഈയിടേയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബുര്‍ക്കിനി നിരോധിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."