പ്രശസ്ത നടി ചിത്ര അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത മലയാളി നടിചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ആട്ടക്കലാശമാണ് അവരുടെ മലയാളത്തിലെ ആദ്യത്തെ ഹിറ്റ് ചിത്രം.
വിജയരാഘവനാണ് ഭര്‍ത്താവ്. ഏക മകള്‍ മഹാലക്ഷ്മി. സംസ്‌കാരം. ചെന്നൈ സാലിഗ്രാമത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക്.
അമരം , പഞ്ചാഗ്നി, വടക്കന്‍ വീരഗാഥ, ദേവാസുരം, അദ്വൈതം തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷമിട്ടു.
മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. 1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടര്‍ന്നു ദീര്‍ഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു.
തമിഴ് സിനിമയില്‍ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു.
18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ല്‍ തമിഴ് ചിത്രം ബെല്‍ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി. തമിഴ് സീരിയല്‍ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു.
നൂറിലധികം ചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."