ഡെല്‍റ്റ ഇന്റര്‍നാഷണല്‍ ട്രേഡിംഗ് അക്കാദമി കേന്ദ്രം ദുബായില്‍ തുറന്നു
ദുബായ്: പ്രമുഖ ഫോറെക്സ് ട്രേഡിംഗ് വിദ്യാഭ്യാസ ദാതാക്കളായ ഡെല്‍റ്റ ഇന്റര്‍നാഷണല്‍ ട്രേഡിംഗ് അക്കാദമിയുടെ പുതിയ കേന്ദ്രം ദുബായില്‍ തുറന്നു. ഗോള്‍ഡ് സൂഖ് മെട്രോ സ്റ്റേഷന് വണ്‍ ദേര മാളിലെ ഏഴാം നിലയിലാണ് പുതിയ ട്രേഡിംഗ് ഹബ് ആരംഭിച്ചിരിക്കുന്നത്.
സി.എം.വി ഗ്രൂപ് ചെയര്മാന് നൗഫല്‍ അറക്കല്‍ ട്രേഡിംഗ് ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഇതോടനുബന്ധിച്ച്, അക്കാദമിയുടെ പുതിയ ലോഗോ പ്രമുഖ വ്യവസായി സണ്ണി ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്തു. ഡയറക്ടര്‍മാരായ മുഹമ്മദ് സഫീര്‍, മുഹ്സിന് മുഹമ്മദ് ഹുസൈന്, മുഹമ്മദ് നസ്റുദ്ദീന്‍, സഫ്വാന് കാപ്പിലകത്ത്, ചീഫ് മെന്റര്‍ വിഷ്ണുദാസ്, ട്രേഡിംഗ് സൈക്കോളജി സ്പെഷ്യലിസ്റ്റ് ജോണ്‍ ജോയ് പനക്കല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ലോകോത്തര വൈദഗ്ധ്യവും മികവും പ്രദാനം ചെയ്യുന്ന പഠന കേന്ദ്രമാണിത്. വിദേശ നാണയ വിനിമയ വിപണിയെ കുറിച്ച് അറിവും പ്രായോഗിക സമീപനങ്ങളും പഠിപ്പിക്കുന്ന ഡെല്‍റ്റ ഇന്റര്‍നാഷണല്‍ അക്കാദമി ദുബായ് സര്‍ക്കാറിന്റെ കെഎച്ച്ഡിഎ(നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അഥോറിറ്റി)യുടെ അംഗീകാരമുള്ള സ്ഥാപനമാണ്.
ഫോറെക്സ് ട്രേഡിംഗില്‍ ഒരു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ഈ സ്ഥാപനം സമഗ്ര പരിശീലനവും വിദ്യാഭ്യാസ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. അത്യന്താധുനിക എഐ സാങ്കേതിക വിദ്യയുള്ള സ്മാര്‍ട്ട് ക്ളാസ് റൂമുകളാണ് ഇവിടെയുള്ളത്. നൂറിലധികം ട്രേഡര്‍മാര്‍ക്ക് ഒരേ സമയം തന്നെ പഠിക്കാനും വ്യാപാരത്തില്‍ ഏര്‍പ്പെടാനും സൗകര്യമുണ്ട്. രാവിലെ 7 മുതല്‍ രാത്രി 10 മണി വരെയാണ് ക്ളാസുകളുടെ സമയം. ഫോറെക്സ് ട്രേഡിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ഹാര്‍മോണിക്സ്, ലിക്വിഡിറ്റി, ഓര്‍ഡര്‍ ഫ്ളോ ഇന്‍ നിന്‍ജാ ട്രേഡര്‍, എലിയറ്റ് വേവ് എന്നിവയടക്കം കരിക്കുലത്തിലുള്പ്പെടുത്തിയി
വ്യാപാരികള്‍ക്ക് ഫോറെക്സ് വിപണിയില്‍ വിജയിക്കാനാവശ്യമായ വൈദഗ്ധ്യവും ആത്മവിശ്വാസവും പകരുന്നതാണീ കോഴ്സുകളെന്ന് ഡെല്‍റ്റ ഇന്റര്‍നാഷണല്‍ സിഇഒ മുഹമ്മദ് സഫീര്‍ പറഞ്ഞു. ഫോറിന് എക്സ്ചേഞ്ച് ഇടപാടുകളെ കുറിച്ച് സമഗ്ര ധാരണ നേടാനും, നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ വിവേക പൂര്‍ണമാക്കാനും, നടപടികള്‍ സുഗമമായി പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഡെല്‍റ്റ ഇന്റര്‍നാഷണല്‍ ട്രേഡിംഗ് അക്കാദമിയിലെ പാഠ്യ പദ്ധതികളെന്നും അധികൃതര്‍ വിശദീകരിച്ചു.
2017ല്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍റ്റ ഇന്റര്‍നാഷണലിന്റെ പ്രധാന ഓഫീസ് ദുബായിലാണ്. മലേഷ്യയിലും ബഹ്റൈനിലും ഡെല്‍റ്റയുടെ സേവനം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."