ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി
കൊച്ചി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം.കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ കോടതി വിമര്‍ശിച്ചത്. സെനറ്റിന് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ആകില്ലെന്ന് ഓര്മ്മപ്പെടുത്തിയതോടൊപ്പം ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു.
വെള്ളിയാഴ്ച്ച നടക്കുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദേശിക്കുന്നത് പരിഗണിക്കില്ലെന്ന് സര്‍വകലാശാല കോടതിയില്‍ അറിയിച്ചു.വൈസ് ചാന്‍സിലറില്ലാതെ സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു. നോമിനിയെ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍, തുറന്ന് പറയണമെന്ന് നിര്‍ദ്ദേശിച്ചതോടൊപ്പം വിവാദം തീര്‍ക്കാന്‍ സര്‍വകലാശാലക്ക് താല്‍പ്പര്യമില്ലേയെന്നും കോടതി ചോദിച്ചു.
സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് സര്‍വകലാശാലയും കോടതിയെ അറിയിച്ചു. നിയമനത്തിന് കോടതി ഉത്തരവിട്ടാല്‍ അത് യൂണിവേഴ്സിറ്റിയെ അറിയിക്കാമെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. കോടതിയില്‍ നിയമം പറയുന്ന യൂണിവേഴ്സിറ്റി, ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. സെനറ്റ് അംഗങ്ങളുടെ ഹര്‍ജി കോടതി, അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. നവംബര്‍ 4 ന് ശേഷം വീണ്ടും യോഗം ചേരാന്‍ കഴിയുമോയെന്ന് അറിയിക്കാന്‍ സര്‍വ്വകലാശാല സമയവും തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."