HOME
DETAILS
MAL
'ഓണക്കിറ്റില്‍ ഗുരുതര വീഴ്ച, നടന്നത് കോടികളുടെ അഴിമതി'; ആരോപണവുമായി വി.ഡി. സതീശന്
backup
August 21 2021 | 07:08 AM
കൊച്ചി: ഇടത് സര്‍ക്കാറിന്റെ ഓണകിറ്റില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കിറ്റിലുള്ളത് നിലവാരം കുറഞ്ഞ ഏലക്കയാണ്. കര്‍ഷകരെ കബളിപ്പിച്ചു കൊണ്ട് കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നില്‍'- അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരും പാവപ്പെട്ടവരുമായ 25 ലക്ഷത്തോളം പേര്‍ക്ക് ഓണകിറ്റ് കൊടുത്തിട്ടില്ലെന്നും വി.ഡി. സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് 92 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 84 ലക്ഷത്തോളം പേരും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. വ്യാഴാഴ്ച വൈകീട്ടുവരെ 60 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."