HOME
DETAILS
MAL
മലപ്പുറത്തെ പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ കൃഷ്ണ പ്രസാദ് അന്തരിച്ചു
backup
August 21 2021 | 08:08 AM
മഞ്ചേരി:മഞ്ചേരിയിലെ ദ്യശ്യമാധ്യമ രംഗത്ത് നിറസാനിധ്യമായിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി പാറക്കല്‍തൊടി വീട്ടില്‍ കൃഷ്ണ പ്രസാദ് (പ്രസാദേട്ടന്‍- 53) അന്തരിച്ചു. പബ്ലിക് റിലേഷന്‍ വകുപ്പ് (പി.ആര്‍.ഡി) ഫോട്ടോ ഗ്രാഫര്‍ കൂടിയായിരുന്നു.
കിഴിശ്ശേരി വിളയില്‍ വിവാഹ ചടങ്ങ് ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാലകൃഷ്ണന്‍ നായര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."