HOME
DETAILS
MAL
ബഹ്റൈനില്‍ പരിഷ്കരിച്ച കറന്‍സികള്‍
backup
August 26 2016 | 19:08 PM
മനാമ: ബഹ്റൈനില്‍ അടുത്തമാസം ഒന്നുമുതല്‍ പരിഷ്കരിച്ച 10, 20 ദിനാര്‍ കറന്‍സികള്‍ നിലവില്‍വരുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം ബഹ്റൈനിലെ ബാങ്കുകളിലേയ്ക്ക് അയച്ചിട്ടുണ്ട്.
ബഹ്റൈനിലെ കറന്‍സികളില്‍ ഏറ്റവും വലിയ തുകയാണ് 20 ദിനാര്‍. തൊട്ടടുത്ത തുകയാണ് 10 ദിനാര്‍.
2008 മാര്‍ച്ച് 17 മുതലാണ് ഇവ നിലവില്‍വന്നത്. ഇതിനുശേഷം നടക്കുന്ന പ്രഥമ പരിഷ്കരണം കൂടിയാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ നിലവില്‍വരുന്നത്.
പുതിയനോട്ടുകള്‍ വ്യാജനോട്ടുകളില്‍ നിന്ന് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."