പണി പൂർത്തിയാക്കി റാസൽഖോറിലെ രണ്ട് നടപ്പാലങ്ങൾ
ദുബായ് : ഏഴ് നടപ്പാലങ്ങൾ നിർമിക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി റാസൽഖോറിൽ രണ്ട് പുതിയ നടപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. ക്രീക്ക് ഹാർബർ, റാസൽഖോർ വ്യവസായ മേഖല എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആദ്യത്തെ പാലം. ഇതിന് 174 മീറ്റർ നീളവും 3.4 മീറ്റർ വീതിയുമുണ്ട്. മർഹബ മാളിനും നാദ് അൽ ഹമറിലെ വാസൽ കോംപ്ലക്സിനും കുറുകെയാണ് റാസൽഖോർ റോഡിലെ രണ്ടാമത്തെ പാലം. ഇതിന് 101 മീറ്റർ നീളവും 3.4 മീറ്റർ വീതിയുമുണ്ട്. ഹൈടെക് ഇലക്ട്രോ മെക്കാനിക്കൽ സംവിധാനങ്ങൾ, അലാറങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, റിമോട്ട് മോണിറ്ററിങ് സംവിധാനങ്ങൾ, പ്രത്യേക ബൈക്ക് റാക്കുകൾ എന്നിങ്ങനെ ആധുനിക സംവിധാനങ്ങളോടെയാണ് രണ്ട് പാലങ്ങളും നിർമിച്ചിരിക്കുന്നത്. ഗതാഗത സുരക്ഷ വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നടപ്പാലങ്ങൾ തുറന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.
Content Highlights: Two new footbridges in Rasalkhor
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."