HOME
DETAILS

പാഠ്യപദ്ധതി ചട്ടക്കൂട്കരടുരേഖയുടെ തനിയാവർത്തനം

  
backup
October 12 2023 | 17:10 PM

replication-of-curriculum-framework-document

അബ്ദുൽ ലത്തീഫ് ഉദയംപൊരിൽ

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കേരള പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയിരിക്കുകയാണ്. പാഠപുസ്തക നിർമാണം ആരംഭിച്ച് ഒരു മാസം കഴിഞ്ഞതിനുശേഷമാണ് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കുന്നത്. കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയ്ക്കുശേഷം എസ്.സി.ഇ.ആർ.ടി പുറത്തിറക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് സാമൂഹിക ചർച്ചക്ക് നൽകിയ കരടുരേഖയുടെ തനിയാവർത്തനമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാനാവും.


സാമൂഹിക ചർച്ചയിൽ പൊതുസമൂഹം തള്ളിക്കളഞ്ഞ വിദ്യാർഥികൾക്കിടയിലെ ലിംഗസമത്വം, ജൻഡർ ന്യൂട്രാലിറ്റി, യുക്തിചിന്ത തുടങ്ങിയ ആശയങ്ങളോടൊപ്പം അധ്യാപകരും മേൽ ആശയങ്ങളിലേക്ക് കടന്നുവരണമെന്നും ധാർമികതയുടെ നിയന്ത്രണം പൂർണമായും അധ്യാപകർ ഒഴിവാക്കണമെന്നമുള്ള നിർദേശവും കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ വിവിധതലങ്ങളിൽ നടന്ന ചർച്ചയുടെ ക്രോഡീകരണം എന്താണെന്ന് ഇതുവരെ ബന്ധപ്പെട്ടവർ പൊതുജനസമക്ഷം സമർപ്പിച്ചിട്ടില്ല. ചർച്ചാവിഷയങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കാതെ പാഠപുസ്തക രചന ആരംഭിച്ചത് വിമർശന വിധേയമായിരുന്നു. ഈ ഘട്ടത്തിൽ ധൃതിപിടിച്ച് ഇറക്കിയ ഒരു ചട്ടക്കൂടാണ് ഇതെന്ന് സംശയം ബലപ്പെടുന്നുണ്ട്.


11 അധ്യായങ്ങളിലായി 246 പേജുകളിലായിട്ടാണ് ചട്ടക്കൂട് തയാറാക്കിയിട്ടുള്ളത്. സ്കൂൾ സമയമാറ്റം കേരളീയ സാമൂഹികജീവിതത്തിന് അനുയോജ്യമല്ലെന്ന് കഴിഞ്ഞ ചർച്ചകളിൽ വിലയിരുത്തിയിട്ടും സമയമാറ്റം അനിവാര്യമാണെന്ന് ചട്ടക്കൂടിൽ വീണ്ടും പറയുന്നുണ്ട്(പേജ്: 39). പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങൾ വിശദീകരിക്കുന്നിടത്ത് യുക്തിചിന്ത, വിമർശനാത്മക സമീപനം, ലിംഗപദവി, ലിംഗതുല്യത, ലിംഗസമത്വം എന്നിവ ലക്ഷ്യമായി പറയുന്നു(പേജ്: 9). പാഠ്യപദ്ധതി സാധ്യതകളും വെല്ലുവിളികളും വിശദീകരിക്കുന്നിടത്ത് ഇതേ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ലിംഗസമത്വം നമ്മുടെ ജീവിത പരിസരത്ത് വെല്ലുവിളി നേരിടുന്നെന്നും വിമർശന ചിന്തയും സർഗാത്മകതയും യുക്തിചിന്തയും സ്കൂൾ വിദ്യാഭ്യാസകാലം മുതൽ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിപ്പിച്ചെടുക്കണമെന്നും ചട്ടക്കൂടിൽ നിർദേശിക്കുന്നു(പേജ്: 28). ലിംഗതുല്യത,

ലിംഗനീതി സംബന്ധിച്ച കേരളീയ സമൂഹത്തിലെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടണമെന്നും ലിംഗതുല്യത, ലിംഗസമത്വം എന്നിവ സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ സ്കൂൾ വിദ്യാഭ്യാസത്തിലെ ഇന്നുള്ള പരിമിതികളെ അഭിസംബോധന ചെയ്യണമെന്നും ചർച്ചയിൽ പറഞ്ഞതുപോലെ തന്നെ ചട്ടക്കൂടും ആവർത്തിക്കുന്നു(പേജ്: 38). പൊതുസമൂഹ ചർച്ചക്കിടയിൽ പ്രായോഗികല്ലെന്ന് പ്രഖ്യാപിച്ച ലിംഗസമത്വവും ലിംഗതുല്യതയും ചട്ടക്കൂടിൽ ഇടംപിടിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.


വിദ്യാലയത്തിനകത്തെ ധാർമികതയുടെ അവസാനഘട്ടവും ഒഴിവാക്കണമെന്ന നിർദേശം കേരളീയ സമൂഹത്തിന് ഉൾക്കൊള്ളാനാവാത്തതാണ്. അച്ചടക്കത്തെക്കുറിച്ച് പുതിയ സങ്കൽപനങ്ങൾ 1997-ലെ പാഠ്യപദ്ധതി പരിഷ്കരണം വഴിയുണ്ടായി എന്നത് കുട്ടികളെ വലിയതോതിൽ സ്വാധീനിച്ചെന്ന് അവകാശപ്പെട്ട് (പേജ്:31) ധാർമിക അധികാരിയെന്ന പഴയ റോൾ ഉപേക്ഷിക്കണമെന്ന് ടീച്ചറോട് ചട്ടക്കൂട് ആവശ്യപ്പെടുന്നുണ്ട് (പേജ് :56). കുട്ടികളെ യഥേഷ്ടം വിട്ട് യുക്തിചിന്തയും സ്വതന്ത്രചിന്തയും സർഗാത്മകതയും യുക്തിബോധവും വിമർശന ചിന്തയും പരിപോഷിപ്പിക്കുന്നതാവണം വിദ്യാഭ്യാസം എന്ന (പേജ്: 53) ചട്ടക്കൂടിലെ നിർവചനം കേരളീയ പൊതുസമൂഹത്തിന്റെ വിശ്വാസത്തോടും ധാർമിക മനോഭാവത്തോടുമുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാനാവില്ല.


അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശകലനം ചെയ്യാനും ശാസ്ത്രീയ മനോഭാവം ജീവിതശൈലിയായി സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും കുട്ടികൾക്ക് കഴിയണമെന്ന് നിർദേശമുണ്ട്(പേജ്: 170). ഇക്കാര്യം പലതവണകളായി ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വിവിധ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ശാസ്ത്രീയമായി വിലയിരുത്തിയാൽ അത് ഉൾക്കൊള്ളാനാവില്ല. അത്തരം വിശ്വാസങ്ങളെയും ആചാരങ്ങളെയും തള്ളിപ്പറയുന്ന സാഹചര്യം സൃഷ്ടിച്ചാൽ ഭവിഷ്യത്ത് ഗുരുതരമാകും. മതവിശ്വാസിയാവാതെ ജീവിക്കാനുള്ള അവകാശംപോലെ മതവിശ്വാസിയായി ജീവിക്കാനുമുള്ള അവകാശമുണ്ട്. മതവിശ്വാസങ്ങളെ ശാസ്ത്രീയ വിശകലനം നടത്തണമെന്നു പറഞ്ഞാൽ അത് സ്വീകാര്യമല്ല.


വിമർശനാത്മക ചിന്ത വളർത്തുന്നതിനുള്ള വിദ്യാഭ്യാസം വേണമെന്ന നിർദേശം (പേജ് 61) ചട്ടക്കൂടിലുണ്ട്. സാമൂഹിക യാഥാസ്ഥിതികത്വത്തെ കാര്യകാരണ ബോധത്തോടെ ചോദ്യം ചെയ്യാനും വിമർശനാത്മകമായി പരിശോധിക്കുവാനും അതുവഴി ശാസ്ത്രീയ നിലപാടുകൾ സ്വീകരിക്കാൻ സഹായകമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് വിശദീകരിക്കുന്നു. എന്നാൽ, സാമൂഹിക യാഥാസ്ഥിതികത്വം എന്നത് എന്താണെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. കേരളീയ പശ്ചാത്തലത്തിൽ പാരമ്പര്യവും പൈതൃകവുമായി രൂപപ്പെട്ട കുടുംബജീവിതവും സാമൂഹികജീവിതവും മതവിശ്വാസവും സ്ത്രീ-പുരുഷ പരസ്പര ബഹുമാനങ്ങളും ആണ് സാമൂഹിക യാഥാസ്ഥിതികത്വമായി വിമർശിക്കപ്പെടുന്നതെങ്കിൽ അത് ഉന്മൂലനം ചെയ്യാനുള്ള വിദ്യാഭ്യാസം കേരളീയ സംസ്കാരത്തെ തകർക്കുമെന്ന കാര്യത്തിൽ തർക്കമില്ല.


അന്തർദേശീയ വിദ്യാഭ്യാസ സാധ്യതകൾ സ്വായത്തമാക്കാൻ കഴിയുന്ന പാഠപുസ്തകങ്ങൾ തയാറാക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കപ്പുറം കേരളത്തനിമയുടെ ഉന്മൂലനമാണ് ചട്ടക്കൂട് ലക്ഷ്യംവയ്ക്കുന്നത്. ലോക ഭാഷയായ ഇംഗ്ലീഷ് പഠനത്തോടുള്ള കേരളീയ താൽപര്യങ്ങളെ വെല്ലുവിളിയായിട്ടാണ് ചട്ടക്കൂടിൽ പരാമർശിക്കുന്നത്. പഠന ബോധന മാധ്യമം മാതൃഭാഷയിലൂടെ തന്നെയാവണമെന്ന് എന്ന നിർദേശമുണ്ട്(പേജ്: 71). ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലെ സാധ്യതകൾ വളരെ കുറവായിരിക്കുകയും ഇതിനുവേണ്ടി ലോകോത്തര സർവകലാശാലകളിൽ കേരള വിദ്യാർഥികൾ ആശ്രയിക്കുകയും ചെയ്യുന്ന കാലത്ത് ഇംഗ്ലീഷ് പഠനത്തെ നിരുത്സാഹപ്പെടുത്തുന്നത് എത്രത്തോളം സ്വീകാര്യമാകുമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.


പുസ്തകങ്ങളുടെയും പഠന സാമഗ്രികളുടെയും ഡിസൈനുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നിടത്ത് പ്രീ സ്കൂൾ പാഠപുസ്തകങ്ങളിൽ 85 ശതമാനം ഭാഗവും ചിത്രീകരണത്തിന് നീക്കിവയ്ക്കാവുന്നതാണെന്ന് പറയുന്നുണ്ട്(പേജ് 79). പ്രീപ്രൈമറി വിദ്യാഭ്യാസം സാർവത്രികമായ കേരളത്തിൽ കെ.ജി ക്ലാസുകളിൽ പഠനമാധ്യമം ഇംഗ്ലീഷ് സർവ വ്യാപിയായിരിക്കെ പുസ്തകങ്ങളിൽ 85% ചിത്രീകരണത്തിന് മാറ്റിവച്ചാൽ പൊതുവിദ്യാഭ്യാസ രംഗത്തുനിന്ന് കൊഴിഞ്ഞുപോക്ക് പുനരാരംഭിക്കുമെന്നതിൽ സംശയമില്ല. ലോവർ പ്രൈമറിയിൽ ഇത് എഴുപത് ശതമാനവും അപ്പർ പ്രൈമറിയിൽ 40 ശതമാനവും സെക്കൻഡറിയിൽ 20 ശതമാനവുമായി നിജപ്പെടുത്തണമെന്നും പറയുന്നുണ്ട്. 2007ൽ വന്ന പരിഷ്കരണത്തിൽ പാഠപുസ്തകത്തിൽ കണ്ടന്റുകൾ കുറഞ്ഞുപോയതിന്റെ പേരിൽ പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോക്ക് വ്യാപകമായി കാണാനായി. 2013ൽ കണ്ടന്റുകൾ കൂട്ടിച്ചേർത്ത് പുസ്തകങ്ങൾ പരിഷ്കരിച്ചപ്പോൾ കുട്ടികൾ തിരികെവന്ന് പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടത് ഇതിനോടൊപ്പം വിലയിരുത്തണം.


സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ വിദ്യാഭ്യാസത്തെക്കുറിച്ച് പത്തിലധികം പേജുകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള പശ്ചാത്തല സൗകര്യങ്ങൾ എങ്ങനെയുണ്ട് എന്നതിനെക്കുറിച്ച് ഒരു പരാമർശവുമില്ല. യുദ്ധകാലാടിസ്ഥാനത്തിൽ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കേണ്ട സാങ്കേതികവിദ്യ ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് വേണ്ട ആശയങ്ങൾ പരാമർശിക്കുക എന്നല്ലാതെ നടപടികൾ ഇല്ലാതെ പോകുന്നത് ഖേദകരമാണ്. ചർച്ചാ കുറിപ്പിൽ നിർദേശിച്ചതുപോലെ പ്രാദേശിക തൊഴിൽ സാധ്യതകൾ കണ്ടെത്തി പാഠഭാഗങ്ങളിൽ ചേർത്തുകൊണ്ടുള്ള വിദ്യാഭ്യാസം നടപ്പാക്കാൻ കഴിയുന്നില്ലെന്ന് വിദ്യാഭ്യാസരംഗത്തെ വെല്ലുവിളിയായിപറയുന്നുണ്ട്(പേജ് :113).


പ്രാദേശിക തൊഴിലിടങ്ങൾ പഠനഇടങ്ങളായി സ്കൂളിന്റെ സ്വാഭാവിക ഭാഗമാകുന്ന തരത്തിൽ തൊഴിൽ വിദ്യാഭ്യാസം വേണമെന്ന് പറയുമ്പോൾ ദേശീയപ്രാധാന്യമുള്ള ഐ.ഐ.എം, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിക്കാനും വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകണമെന്ന് മാത്രമാണ് നിർദേശം. ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പരിശീലനത്തെക്കുറിച്ച് പരാമർശമില്ല.


പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഓരോ കുട്ടിയും ഒരു തൊഴിൽമേഖലയിലെങ്കിലും നിശ്ചിത നൈപുണി ആർജിച്ചെന്ന് ഉറപ്പുവരുത്താൻ കഴിയണമെന്ന നിർദേശം സ്വാഗതാർഹമാണ്. ജനസാന്ദ്രത കൂടിയ കേരളത്തിൽ വൻകിട വ്യവസായങ്ങളും കാർഷികമേഖലയിൽ വേണ്ടത്ര ഫലപ്രദമാവില്ലെന്ന് പൊതു വിലയിരുത്തലാണ്. പകരം അന്തർദേശീയ ഐ.ടി സാധ്യതകളെ വളർത്തുന്ന വിദ്യാഭ്യാസം നൽകലാണ് അനിവാര്യം. അത്തരം നീക്കം ഒരിടത്തും പരാമർശവിധേയമായിട്ടില്ല.


വിദ്യാഭ്യാസ പരിഷ്കരണം സങ്കുചിത മനോഭാവങ്ങളിൽ ഒതുങ്ങരുത്. ചർച്ചകൾ പ്രഹസനങ്ങൾക്കും മേനി നടിക്കലിനുമാവരുത്. പ്രാദേശികതലം തൊട്ടുള്ള ചർച്ചകൾ ഗുണകരംതന്നെ. അതിൽ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളാവണം നടപ്പാക്കേണ്ടത്. പക്ഷേ അവകൾ എന്താണെന്ന് പറയാതെ പഴയ പല്ലവി വീണ്ടും ആവർത്തിക്കുന്നവർ ഗുണമേന്മയുള്ള വിദ്യാഭ്യാസമല്ല ലക്ഷ്യംവക്കുന്നത്; അരാചകത്വം നിറഞ്ഞ സമൂഹത്തിന്റെ സൃഷ്ടിപ്പാണ്.

(കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Content Highlights:Replication of Curriculum Framework Document



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago