HOME
DETAILS
MAL
അഖ്ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
backup
August 26 2016 | 19:08 PM
ലഖ്നോ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാക്കിന്റെ കുടുംബത്തെ അറസ്റ്റു ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. അഖ്ലാക്കിന്റെ കുടുംബത്തിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രെയിറ്റര്‍ നോയിഡയിലെ കോടതി കഴിഞ്ഞ മാസം 14ന് ഉത്തരവിട്ടിരുന്നു. കുടുംബത്തിലെ ആറ് അംഗങ്ങളെ അറസ്റ്റു ചെയ്യരുതെന്നാണ് അലഹബാദ് കോടതി ഉത്തരവിട്ടത്. ബീഫ് കൈവശം വച്ചെന്ന പേരില്‍ അഖ്ലാക്കിനെ കൊലപ്പെടുത്തിയ പ്രതികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലായിരുന്നു ഇവര്‍ക്കെതിരേ കേസ് എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."