HOME
DETAILS

കുടി വെള്ളം പോലും ലഭിക്കാതെ 50,000ത്തോളം ഗര്‍ഭിണികള്‍, വിശന്നു വലഞ്ഞ കുഞ്ഞുങ്ങള്‍; ഗസ്സ നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് യു.എന്‍

  
backup
October 13 2023 | 05:10 AM

un-says-50000-pregnant-women-in-gaza-not-receiving-essential-services

കുടി വെള്ളം പോലും ലഭിക്കാതെ 50,000ത്തോളം ഗര്‍ഭിണികള്‍, വിശന്നു വലഞ്ഞ കുഞ്ഞുങ്ങള്‍; ഗസ്സ നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് യു.എന്‍

ഗസ്സ സിറ്റി:അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പിനിടയിലും അഭയാര്‍ഥി ക്യാമ്പുകളിലും ആരോഗ്യസംവിധാനങ്ങളിലും ഇസ്രായേല്‍ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സ നേരിടുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടി യ.എന്‍. ഗസ്സയിലെ 50,000 ഗര്‍ഭിണികള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് യു.എന്‍ ചൂണ്ടിക്കാട്ടി. അവശ്ത്തിനുള്ള കുടിവെള്ളം പോലും ഇവിടെ ലഭ്യമല്ല. 294 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം ഗസ്സക്ക് ആവശ്യമെന്നും യു.എന്‍ വ്യക്തമാക്കി. നാല് ലക്ഷത്തിലേറെ ഫലസ്തീനികള്‍ക്കാണ് ഇവിടെ വീടും അഭയവും നഷ്ടമായിരിക്കുന്നത്.

ഗസ്സയില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഗസ്സ മാനുഷിക മഹാദുരന്തത്തിന്റെ വക്കിലാണെന്നും ഇത് തടയാന്‍ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. 11 ആരോഗ്യപ്രവര്‍ത്തകര്‍ ഗസ്സയില്‍കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. വൈദ്യുതിക്കു പുറമെ, മരുന്നു ഉള്‍പ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി.

ഗസ്സയിലേക്ക് ഉടന്‍ മാനുഷിക സഹായം എത്തിയില്ലെങ്കില്‍, പ്രത്യേകിച്ച് ആരോഗ്യ സേവനങ്ങള്‍, മരുന്ന്, ഭക്ഷണം, ശുദ്ധജലം, ഇന്ധനം, ഭക്ഷ്യേതര വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയില്ലെന്നും നഷ്ടപ്പെടുന്ന ഓരോ മണിക്കൂറും കൂടുതല്‍ ജീവന്‍ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. സാധരണ ജനങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇസ്‌റാഈല്‍ ഇന്ധന വിതരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഗസ്സയിലെ ഒരേയൊരു വൈദ്യുതി പ്ലാന്റ് കഴിഞ്ഞദിവസം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. മാനുഷിക സഹായം എത്തിക്കാന്‍ അടിയന്തരമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇടവേളയില്ലാതെ തീവര്‍ഷം തുടരുകയാണ്. ഭക്ഷണവും മരുന്നും വെള്ളവും നിഷേധിക്കുന്ന സമ്പൂര്‍ണ ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ ഹമാസ് തടവുകാരാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാണ് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1537 ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതില്‍ 500 പേര്‍ കുട്ടികളാണ്. ആരോഗ്യ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചു ഇസ്‌റാഈല്‍ കൊല്ലുന്ന അവസ്ഥയാണ് നിലവിലുള്ളത്. 30 ലധികം ആരോഗ്യ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിക്കുകയും 10 നഴ്‌സുമാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കെങ്കിലും വൈദ്യുതി എത്തിക്കണമെന്നാണ് റെഡ് ക്രോസ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ചെയ്തില്ലായെങ്കില്‍ ആശുപത്രികള്‍ കൂട്ട മോര്‍ച്ചറിയാകുമെന്നാണ് റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ആശുപത്രിയിലേക്ക് പോലും വൈദ്യുതി എത്തിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്‌റാഈുള്ളത്. ഒരിക്കലും ഗസ്സയിലേക്ക് മാനുഷികമായ ഒരു സഹായവും നല്‍കില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍.

ഈജിപ്ത് വഴി അതിര്‍ത്തി തുറന്ന് സഹായമെത്തിക്കാനുള്ള നീക്കവും നിലവിലെ ഉപരോധം കാരണം സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂടാതെ ഇസ്‌റാഈലിന് കൂടുതല്‍ പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ എത്തുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  25 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  25 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago