ഷീനബോറ വധം: പീറ്റര്‍ മുഖര്‍ജിക്കെതിരേ മകന്
മുംബൈ: ഷീനബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കെതിരേ മകന് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു.
വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് പീറ്റര്‍ മുഖര്‍ജിയുടെ മകനും ഷീനയുടെ കാമുകനുമായ രാഹുലും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായത്.
ഷീനയെ കാണാതായാല്‍ എന്താണ് പ്രശ്നമെന്നും എന്തിനാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും രാഹുലിനോട് പീറ്റര്‍ ഫോണിലൂടെ ചോദിക്കുന്നുണ്ട്. ഷീന ഉപേക്ഷിച്ചുപോയതില്‍ രാഹുലിനെ പീറ്റര്‍ ആശ്വസിപ്പിക്കുന്നതും സംഭാഷണങ്ങളില്‍ കേള്‍ക്കാം. കാമുകിയെ കാണാതായതില്‍ പിതാവിനെ രാഹുല്‍ സംശയിക്കുന്നുണ്ട്. രാഹുല്‍ റെക്കോര്‍ഡ് ചെയ്തതാണ് സംഭാഷണങ്ങള്‍. ഇവ തെളിവുകളായി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ. നാലു വര്‍ഷം മുന്‍പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."