ഈന്തപ്പഴം - അറിയാതെ പോകരുത് ഇതിന്റെ ഗുണങ്ങള്‍
പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഈന്തപ്പഴത്തില്‍ മധുരം മാത്രമല്ല നാരുകള്‍, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആറോ ഏഴോ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഈന്തപ്പഴത്തില്‍ നിന്ന് ലഭിക്കുന്ന പഞ്ചസാര അതിന്റെ മുഴുവന്‍ രൂപത്തിലും നാരുകള്‍, പ്രോട്ടീന്‍, ധാരാളം ധാതുക്കള്‍ എന്നിവയ്ക്കൊപ്പമാണ് ശരീരത്തില്‍ എത്തിച്ചേരുന്നത്.
നോക്കാം ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന്
ഈന്തപ്പഴം പ്രകൃതിദത്തവും നാരുകളടങ്ങിയതുമാണ്. മാത്രമല്ല, മറ്റ് വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കുമൊപ്പം ഉയര്‍ന്ന പൊട്ടാസ്യവും വിറ്റാമിന്‍ എയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇത് ഊര്‍ജം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യവും ഫ്രൂട്ട് ഷുഗറും ശരീരത്തിനു വേണ്ടത്ര ഊര്‍ജം നല്‍കുന്നു. അസ്ഥികളെ ശക്തിപ്പെടുത്തുന്ന ഈന്തപ്പഴത്തില്‍ മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയുടെ സംയോജനം എല്ലുകളെ ബലപ്പെടുത്തുന്നു.
ഹൃദയാരോഗ്യം മെച്ചപ്പടുത്തുന്ന ഈന്തപ്പഴത്തില്‍ പൊട്ടാസ്യം കൂടുതലാണ്. ഇത് നമ്മുടെ ഹൃദയത്തെ ചുറുചുറുക്കോടെ നിലനിര്‍ത്തുന്നു. ഈന്തപ്പഴം ശരീരത്തില്‍ മെലറ്റോണിന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ ഇത് ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
വിളര്‍ച്ച ഇല്ലാതാക്കാനുള്ള ഒരു സുപര്‍ ഫുഡാണ് ഈന്തപ്പഴം. ശരീരത്തിനുവേണ്ട ധാതുക്കളുടെ ഏകദേശം 1 മില്ലിഗ്രാം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീര ഭാരം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
മികച്ച പോഷകങ്ങളടങ്ങിയ ഈ പഴത്തില്‍ ആവശ്യമായ കലോറികളുമുണ്ട്. അതു പോലെ മനസിനു ശാന്തത നല്‍കുകയും ചെയ്യുന്ന പഴമാണ് ഈന്തപ്പഴം. കാരണം പഞ്ചസാര ചേര്‍ക്കാതെ സ്വാഭാവികമായി മധുരമുള്ളതും പോഷകസമൃദ്ധവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."