HOME
DETAILS

യുഎഇയുടെ ചരിത്ര ഗ്രന്ഥ ദൗത്യവുമായി ഷംസുദ്ദീന്‍

  
backup
October 13 2023 | 05:10 AM

uaes-historic-in-pipeline-by-the-mission-of-shamsudheen

ദുബായ്: ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രവും സാംസ്‌കാരികതയും സമ്പന്നമാക്കിയ ഐക്യ അറബ് ഇമാറാത്തിന്റെ ചരിത്ര രചനാ ദൗത്യവുമായി തൃശൂര്‍ വലപ്പാട് സ്വദേശി ഷംസുദ്ദീന്‍ പുതിയവീട്ടില്‍ യുഎഇയില്‍. നൂറു വാല്യങ്ങളിലായി ഒരു ലക്ഷം പേജുകളിലൊരുങ്ങുന്ന യുഎഇയുടെ ബൃഹത് ചരിത്ര ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് താനിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ പ്രവാസിയായിരുന്നു ഷംസുദ്ദീന്‍. അബുദാബിയില്‍ ഏതാനും വര്‍ഷങ്ങള്‍ ജോലി ചെയ്തു. അന്ന് തുടങ്ങിയതാണ് ഈ രാജ്യത്തോടും ജന തയോടുമുള്ള കൂറും കൗതുകവും. മലയാളികള്‍ അടക്കമുള്ള ദശലക്ഷക്കണക്കിന് ്രപവാസികളുടെ പോറ്റു നാടിന്റെ കഥയും ചരിത്രവുമാണ് ഷംസുദ്ദീന്‍ തയാറാക്കുന്നത്. യുഎഇയില്‍ ജീവിതം കരുപ്പിടിപ്പിച്ച മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ പോറ്റമ്മ നാടിനുള്ള സമ്മാനമായാണ് ഈ കൃതി താന്‍ സമര്‍പ്പിക്കുകയെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷത്തെ യുഎഇയുടെ ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ വലിയ കൃതിയില്‍ രേഖപ്പെടുത്തുകയാണ്. ഇംഗ്‌ളീഷിലും അറബിയിലും മലയാളത്തിലും തയാറാക്കുന്ന ഈ കൃതി പൊതുജനങ്ങള്‍ക്ക് രാജ്യത്തെ കുറിച്ച് മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയെ കുറിച്ച് പഠിക്കാനും സഹായിക്കമെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി. എ ഫോര്‍ വലിപ്പത്തിലു ള്ള പേജുകളിലാണ് യുഎഇയുടെ ചരിത്രമെഴുതുന്നത്. നിലവില്‍ 20,000 പേജുകള്‍ എഴുതിക്കഴിഞ്ഞു. 1,000 പേജുകളാണ് ഒരു വാല്യത്തിലുള്ളത്. 20 വര്‍ഷത്തോളമെടുത്താണ് ഇത്രയും പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തില്‍ പരമാവധി വാല്യങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷംസുദ്ദീന്‍. യുഎഇയെ കുറിച്ചുള്ള പല കാര്യങ്ങളും നേരിട്ടുകണ്ട് എഴുതുകയാണ് ഇദ്ദേഹം. നേരത്തെ 10 വര്‍ഷം ഷംസുദ്ദീന്‍ യുഎഇയില്‍ ജോലി ചെയ്തിരുന്നു. പഴയ പൊന്നാനി താലൂക്കിനെ ആസ്പദമാക്കി മറ്റൊരു വലിയ ഗ്രന്ഥവും ഷംസുദ്ദീന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago