ഐ.എ.എസ് തലത്തില്‍ വന്‍ അഴിച്ചുപണി; ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം പോര്‍ട്ട് എം.ഡി
ഐ.എ.എസ് തലത്തില്‍ വന്‍ അഴിച്ചുപണി; ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം പോര്‍ട്ട് എം.ഡി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 15 ന് ഉദ്ഘാടനം ചെയ്യാനിരിക്കെ എം.ഡിയായിരുന്ന അദീല അബ്ദുല്ല ഐ.എ.എസിനെ സംസ്ഥാന സര്‍ക്കാര്‍ നീക്കി. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടര്‍ക്ക് പുറമേ അധികചുമതലയായാണ് എം.ഡി. സ്ഥാനം. സാമൂഹിക സുരക്ഷാമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു എ ഐ.എ.എസിനെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു.
ഇതിനുപുറമേ വിവിധ ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംകുമാര്‍ വി.ആറിനെ പഞ്ചായത്ത് ഡയറക്ടറുടെ സ്ഥാനം നല്കി. കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിനെ ഫുഡ് സേഫ്റ്റി കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതലയുണ്ട്.
ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ദേവിദാസ് എന്നിനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വിനോദ് വി.ആറാണ് മലപ്പുറം ജില്ലാ കലക്ടര്‍. പ്രവേശന പരീക്ഷ കമ്മിഷണര്‍ അരുണ്‍ കെ. വിജയനെ കണ്ണൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന് കോഴിക്കോട് ജില്ലാ കലക്ടറുടെ ചുമതല നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."