'വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പല്‍ അല്ല, ക്രെയിനുമായുള്ള ബാര്‍ജ്, ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടല്‍'; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത
'വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പല്‍ അല്ല, ക്രെയിനുമായുള്ള ബാര്‍ജ്, ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടല്‍'; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടലാണെന്നും ഫാദര്‍ യൂജിന്‍ പെരേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പല്‍ അല്ല. ക്രെയിനുമായുളള ബാര്‍ജ് ആണ് ഇപ്പോള്‍ എത്തിയത്. കപ്പലുകള്‍ അടുപ്പിക്കാനുള്ള അവസ്ഥയില്‍ തുറമുഖം എത്തിയിട്ടില്ല. കൊണ്ടുവന്ന ക്രെയിന്‍ സ്ഥാപിക്കാന്‍ പോലും സൗകര്യമില്ല. ക്രെയ്ന് വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു.
വിഴിഞ്ഞം വലിയ വികസന പദ്ധതിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. ശാസ്ത്രീയ പഠനം വിഴിഞ്ഞത്ത് നടത്തിയിട്ടില്ല. തുറമുഖം വരുന്നതോടെ ഇനിയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. വിഴിഞ്ഞത്തെ പാരിസ്ഥിതിക സാമൂഹിക അഘാത പഠന റിപോര്‍ട്ട് ഇതുവരെ ആയില്ലെന്നും മത്സ്യതൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്നും വിഴിഞ്ഞം – നാവായിക്കുളം റോഡിന് വീടും ഭൂമിയും വിട്ടു നല്കിയവര് ഇപ്പോള്‍ പെരുവഴിയിലാണെന്നും ആരോപിച്ച യൂജിന്‍ പെരേര സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."