HOME
DETAILS

'ലോകമേ..കാണുക..ഇതൊരു പക്ഷേ എന്റെ അവസാനത്തെ വീഡിയോ ആവാം, എന്റെ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നു കൊണ്ടിരിക്കുകയാണ്' ഇസ്‌റാഈല്‍ ഇരുട്ടിലാഴ്ത്തിയ ഗസ്സയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തക മഹ ഹുസൈനിയുടെ വീഡിയോ

  
backup
October 13 2023 | 07:10 AM

maha-hussaini-video-from-gaza

'ലോകമേ..കാണുക..ഇതൊരു പക്ഷേ എന്റെ അവസാനത്തെ വീഡിയോ ആവാം, എന്റെ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നു കൊണ്ടിരിക്കുകയാണ്' ഇസ്‌റാഈല്‍ ഇരുട്ടിലാഴ്ത്തിയ ഗസ്സയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തക മഹ ഹുസൈനിയുടെ വീഡിയോ

തെല്‍ അവിവ്: 'ഇതവാസനത്തേതെന്നുറപ്പിച്ചാണ് ഞങ്ങള്‍ ഓരോ മാധ്യമ പ്രവര്‍ത്തകരും ഈ തകര്‍ന്നടിഞ്ഞ നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം അവര്‍ കൃത്യമായി ഞങ്ങളെ ലക്ഷ്യമിടുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പതു പേര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരു പക്ഷേ ഇത് എന്റെ അവസാനത്തെ വീഡിയോ ആവാം. എന്റെ ഫോണിന്റെ ബാറ്ററി ചത്തു കൊണ്ടിരിക്കുകയാണ്' ഇസ്‌റാല്‍ ഇരുട്ടിലാഴ്ത്തിയ ഗസ്സയില്‍ നിന്ന് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസൈനി ലോകത്തിന് നല്‍കിയ സന്ദേശമാണിത്. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ 20 ലക്ഷത്തോളം ഗസ്സ നിവാസികള്‍ വലയുകയാണെന്നും അവര്‍ പൂര്‍ണമായും ഇരുട്ടിലാണെന്നും മഹ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ഹമാസിനെതിരായ ആക്രമണത്തിന്റെ ഭാഗമായി, ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്‌റാഈല്‍ വിച്ഛേദിച്ചിരുന്നു. ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ മേഖലയില്‍ ആക്രമണം തുടരുകയാണ്.ഇതുവരെ, ഗാസയില്‍ 1,500 ഫലസ്തീനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 6,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തക മഹാ ഹുസൈനി ഇത് തന്റെ അവസാന വീഡിയോ ആയേക്കാമെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ചത്.

മഹയുടെ വാക്കുകള്‍
ലോകമേ…ഇത് ഗസ്സ മുനമ്പില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയായ മഹാ ഹുസൈനിയാണ്. എന്റെ നഗരത്തിനു മേല്‍ ഇസ്‌റാഈല്‍ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.

ഗാസയിലെ ഏക പവര്‍ പ്ലാന്റ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഞങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാണ്. എന്റെ ഫോണിലെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരുപക്ഷേ ഇതെന്റെ അവസാന വീഡിയോ ആയിരിക്കും. ഗസ്സ മുനമ്പിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി എന്നലാം ഇസ്‌റാഈല്‍ വിച്ഛേദിച്ചിരിക്കുകയാണ്. 20 ലക്ഷത്തിലേറെ ജനങ്ങളെ വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ പൂര്‍ണമായ ഇരുട്ടില്‍ തള്ളിയിരിക്കുന്നു.

പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നിലനിര്‍ത്തുന്നതിനും ഇന്റര്‍നെറ്റ് ആവശ്യമാണ്. ഗസ്സയിലെ എല്ലാതും ഓരോ വ്യക്തികളും ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. ഇതവാസത്തേതെന്നുറപ്പിച്ചാണ് ഓരോ ദിവസവും ഞങ്ങള്‍ റിപ്പോര്‍ട്ടിങ് നടത്തുന്നത്. റിപ്പോര്‍ട്ടിങ്ങിനിടയിലോ വീടുകളില്‍ കഴിയുമ്പോഴോ ഒക്കെയായി ഇതിനകം ഞങ്ങള്‍ക്കിടയിലെ ഒമ്പതു പേര്‍ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഗസ മുനമ്പിലെ ഡസന്‍ കണക്കിന് മാധ്യമ സ്ഥാപനങ്ങളും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍ നെറ്റ് സൗകര്യം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പ്രവിശ്യയിലെ രണ്ട് പ്രധാന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളാണ് ഇസ്‌റാഈല്‍ ബോംബിട്ട് നശിപ്പിച്ചത്. ഇവിടുത്തെ ജനങ്ങളെ തുടച്ചു നീക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നതിന് മുമ്പ് സംഭവങ്ങള്‍ പുറം ലോകത്തെത്താതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉള്‍പെടെ യാതൊരു സംവിധാനവും ലഭിക്കുന്നില്ലെന്ന് ഇസ്‌റാഈല്‍ ഉറപ്പു വരുത്തുന്നുണ്ട്. ലോകവുമായുള്ള ഗസ്സയുടെ എല്ലാ ബന്ധവും അവര്‍ വിച്ഛേദിക്കുന്നുണ്ട്'

മിഡില്‍ ഈസ്റ്റ് ഐയുടെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മഹ. 2020ലെ അഡ്‌ലെര്‍ പ്രൈസ് നേടി മഹ 2014ല്‍ ഫലസ്തീനെതിരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് മാധ്യപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് നിന്ന് സുപ്രധാനംമായ വാര്‍ത്തകളെ റിപ്പോര്‍ട്ട് ചെയ്യുന്ന മഹ ഹുസ്സൈനിയുടെ അസാമാന്യ ധൈര്യവും ആത്മസമര്‍പ്പണവും പ്രശംസനീയമാണ്.

അതേസമയം ഇസ്‌റാഈല്‍ വ്യോമാക്രമണത്തിന്റെ തുടക്കം മുതല്‍, കെട്ടിടങ്ങളും ആശുപത്രികളും സ്‌കൂളുകളും പോലുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി ഗസ്സ അധികൃതര്‍ പറഞ്ഞു.338,000 ഫലസ്തീനികള്‍ പലായനം ചെയ്തിട്ടുണ്ടെന്നും അവരില്‍ 218,000 പേരെങ്കിലും യുഎന്നിന്റെ അഭയകേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നും യു.എന്‍ ഏജന്‍സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  20 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  21 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago