HOME
DETAILS
MAL
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു
backup
November 03 2022 | 12:11 PM
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. കാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുജ്‌റങ് വാലിയിലെ പാര്‍ട്ടി റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.
ലാഹോറില്‍ നിന്ന് ഇസ്‌ലാമാബാദിലേക്കാണ് ഇംറാന്‍ രണ്ടാം ലോങ് മാര്‍ച്ച് ആരംഭിച്ചിരുന്നത്. 350 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. നവംബര്‍ നാലോടെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.
Senator @FaisalJavedKhan is injured along with @ImranKhanPTI but safe now. May Allah protect everyone. pic.twitter.com/VrjizaOIGB
— Hamid Mir (@HamidMirPAK) November 3, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."