വിഴിഞ്ഞത്ത് കപ്പലിന് സ്വീകരണം; വിഴിഞ്ഞം ഇടവക പങ്കെടുക്കും
വിഴിഞ്ഞത്ത് കപ്പലിന് സ്വീകരണം; വിഴിഞ്ഞം ഇടവക പങ്കെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലിന് സ്വീകരണം നല്കുന്ന ചടങ്ങില്‍ ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള വിഴിഞ്ഞം ഇടവക പങ്കെടുക്കും. രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവകയുടെ തീരുമാനം.
ഇന്ന് മന്ത്രി സജി ചെറിയാനുമായി വിഴിഞ്ഞം ഇടവക വികാരിയും ബന്ധപ്പെട്ടവും ചര്‍ച്ച നടത്തിയിരുന്നു.
മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങള്‍ക്കായി ഏഴരക്കോടി രൂപ അടിയന്തരമായി അനുവദിച്ചതായി മന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ വിഴിഞ്ഞം ഇടവകയുടെ തീരുമാനം. ലത്തീന്‍ അതിരൂപതയുടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു ലത്തിന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞത്. ക്രെയിന്‍ കൊണ്ടുവരുന്നത് ഷോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."