ബന്ധു പീഡിപ്പിച്ചെന്ന് വ്യാജ പരാതി: സ്ത്രീയ്ക്ക് പത്തുവര്‍ഷം കഠിന തടവും പിഴയും
ബന്ധു പീഡിപ്പിച്ചെന്ന് വ്യാജ പരാതി: സ്ത്രീയ്ക്ക് പത്തുവര്‍ഷം കഠിന തടവും പിഴയും
ഇന്‍ഡോര്‍: ബന്ധുവായ യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസ് കൊടുത്തതിന് 45 കാരിക്ക് പത്ത് വര്‍ഷം കഠിന തടവ്. സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃസഹോദരന്റെ മകനെതിരെ ആയിരുന്നു 45കാരിയുടെ വ്യാജ പരാതി. മധ്യപ്രദേശിലെ ദേവാസിലെ സെഷന്‍സ് കോടതിയാണ് ആദ്യം പരാതിക്കാരിയായ സ്ത്രീക്ക് കഠിന തടവിനൊപ്പം 2000 രൂപ പിഴയും വിധിച്ചത്. ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ബര്‍ഖേദ കോട്ടപായിലായിരുന്നു വിധവയായ സീമയുടെ താമസം.
2017 ജൂണ്‍ മൂന്നിനാണ് ഇവര്‍ ബറോത്ത പൊലീസ് സ്റ്റേഷനില്‍ 33 കാരനെതിരെ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുത്തു. എന്നാല്‍ അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം തെറ്റാണെന്ന് കണ്ടെത്തിയത്. കേസിന്റെ വിചാരണയ്ക്കിടെ ചില തെറ്റായ രേഖകളും വിവരങ്ങളും അവര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഒടുവില്‍ 2019 ജൂണ്‍ 18 ന്, ബലാത്സംഗ പരാതി തെറ്റാണെന്ന് കോടതി നിഗമനത്തിലെത്തി.
തെറ്റായ വിവരങ്ങള്‍ നല്‍കിയതും വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചതും ചൂണ്ടിക്കാട്ടി ഐപിസി സെക്ഷന്‍ 182, 211, 195 എന്നിവ പ്രകാരം സീമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് സീമ ഊരാക്കുടുക്കില്‍ പെട്ടത്. വ്യാജ ബലാത്സംഗ പരാതി നല്‍കിയതും തെറ്റായ തെളിവുകള്‍ ഹാജരാക്കിയതും എല്ലാം വ്യക്തമായതോടെ, ഐപിസി സെക്ഷന്‍ 195 പ്രകാരം സീമയെ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. ജാമ്യത്തിലായിരുന്ന പ്രതി സീമയെ (യഥാര്‍ത്ഥ പേരല്ല) വിധിക്ക് പിന്നാലെ ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."