പിണറായിയില്‍ ലോണെടുക്കാനെത്തിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചു; സിപി.എം നേതാവായ ബാങ്കുദ്യോഗസ്ഥനെതിരെ പരാതി, നടപടിയെടുക്കാതെ പാര്‍ട്ടി
കണ്ണൂര്‍: സി.പി.എം നേതാവിനെതിരെ ലൈംഗികാരോപണവുമായി യുവതി. പിണറായിയിലാണ് സംഭവം. പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി ബാങ്ക് സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോളിക്കെതിരെയാണ് പരാതി. ലോണിനെത്തിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്കിയ യുവതിയും പാര്‍ട്ടി പ്രവര്‍ത്തകയാണ്.
ലോണിന് അപേക്ഷ നല്‍കിയതിന് പിന്നാലെ നിഖില്‍ അര്‍ധരാത്രി ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വാട്സ് ആപ്പില്‍ മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളേയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ബാങ്ക് നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പാര്‍ട്ടി ഇതുവരെ നിഖിലിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."