'ബിജെപി എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണം' എംഎല്‍എമാരെ പണം നല്‍കി ചാക്കിലാക്കാന്‍ നടത്തിയ ശ്രമത്തിന്റെ റെക്കോര്‍ഡിങ് തെളിവുകളടക്കം പുറത്ത് വിട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു
ഹൈദരാബാദ്: തെലങ്കാനയില്‍ എംഎല്‍എമാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈക്കൂപ്പിയ കെസിആര്‍, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യര്‍ഥിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയാണ് തെലങ്കാന ഓപ്പറേഷന്‍ കമലയ്ക്കുന്നു പിന്നിലെ കേന്ദ്ര ബിന്ദു. നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി.
ഹൈദരാബാദില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച കെസിആര്‍ ബിജെപി ഏജന്റുമാരുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോണ്‍ രേഖകളും മാധ്യമങ്ങള്‍ക്ക് കൈമാറി. എജന്റുമാര്‍ എംഎല്‍എമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിന്റെയും തെളിവുകളുമുണ്ടെന്ന് കെസിആര്‍ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും വിവിധ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും ഈ തെളിവുകള്‍ അയച്ചുനല്‍കുമെന്ന് കെസിആര്‍ അറിയിച്ചു. ബിജെപി എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."