'ഇഷ്ടക്കാരെ ഡി.സി.സി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാനുള്ള തന്ത്രം'; തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫിസിന് മുന്നില്‍ പോസ്റ്റര്‍
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റ് നിയമനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നില്‍ പോസ്റ്റര്‍. ശശി തരൂരിന്റെ അടുത്ത അനുയായിയെ ഡി.സി.സി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം.
വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ നീക്കമെന്നും ആരോപിക്കുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്' - എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി മേല്‍ക്കോയ്മ പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളില്‍ ചോദ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."